കാസർകോട്:എലിവിഷം കഴിച്ച് അവശ നിലയിൽ വീട്ടിൽ കണ്ടെത്തിയ യുവാവ് മരിച്ചു. പരിയാരം മെഡിക്കൽ കോളേജിൽ ചികിൽസയിലിരിക്കെയാണ് മരണം. കാസർകോട് കേളുഗുഡെ ജഗന്നാദ ഷെട്ടി നഗറിലെ ഉമേഷ്പൂജാരിയുടെ മകൻ കെ. യോഗേഷ് 32 ആണ് മരിച്ചത്. കഴിഞ്ഞ 28 ന് എലിവിഷം കഴിച്ച നിലയിൽ കണ്ട് ആശുപത്രിയിലെത്തിച്ചതായിരുന്നു. കാസർകോട് പൊലീസ് ഇൻക്വസ്റ്റ് നടത്തി.
0 Comments