കാഞ്ഞങ്ങാട് : കൂട്ടുകാർക്കൊപ്പം ചൂണ്ടയിടാൻ പോയ13 വയസുകാരൻ പുഴയിൽ മുങ്ങി മരിച്ചു. ഇന്ന് ഉച്ചയോടെയാണ് എട്ടാം ക്ലാസ് വിദ്യാർത്ഥി മുങ്ങി മരിച്ചത്. വലിയ പറമ്പ മുഹമ്മദ് എന്ന കുഞ്ഞ് മോൻ ആണ് മരിച്ചത്. തൃക്കരിപ്പൂർ കടപ്പുറത്ത് വീരാൻ കടവ് പുഴയിലാണ് കുട്ടി മുങ്ങി മരിച്ചത്. ഒപ്പമുണ്ടായിരുന്ന കൂട്ടുകാർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ
തൃക്കരിപ്പൂരിൽ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തി കണ്ടെത്തുകയായിരുന്നു.
20 മിനിറ്റോളം മുങ്ങി കിടന്ന കുട്ടിയെ ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു. ചൂണ്ടയിടുന്നതിനിടെ പുഴയിൽ ഇറങ്ങിയതാകാമെന്നാണ് കരുതുന്നത്. ബോട്ട് പോകുന്ന ഭാഗത്തെ കുഴിയിൽ അകപെടുകയായിരുന്നു. ഇളമ്പച്ചി സ്കൂൾ വിദ്യാർത്ഥിയായിരുന്നു.
0 Comments