കാഞ്ഞങ്ങാട് :ബേക്കൽ പൊലീസിലെ വധശ്രമക്കേസിൽ പഞ്ചാബ് സ്വദേശികളെ ബേക്കൽ പൊലീസ് സ്റ്റേഷനിൽ എത്തിച്ച പ്രതികളെ ഹോസ്ദുർഗ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രതികളിൽ നിന്നും രണ്ട് കത്തി വാളുകൾ പൊലീസ് കണ്ടെടുത്തു. സിക്കുകാർ കൊണ്ട് നടക്കാറുള്ള കൃപാൺ വാളുകളാണ് കസ്റ്റഡിയിലെടുത്തത്. ഈ വാളുകൾ ഉപയോഗിച്ചായിരുന്നു സംഘം സഹപ്രവർത്തകനെ വെട്ടിയത്. പ്രതികളിൽ രണ്ട് പേർ പിതാവും മകനുമാണ്.
പഞ്ചാബ് സ്വദേശികളായ ഗുർ ബൂജ് സിംഗിനാണ് 37 വെട്ടേറ്റത്. പഞ്ചാബ് സ്വദേശികളായ രജ്ഞിത്ത് സിംഗ് 26, പിതാവ് ഹർസിമ്രജിത് 66 സിംഗ്,മണി സിംഗ് 26 എന്നിവരാണ് റിമാൻഡിലായത്. ബസിലുണ്ടായതർക്കത്തിൽ പ്രതികൾ ജോലിസ്ഥലമായ മേഘ കൺസ്ട്രക്ഷൻ കമ്പനിയുടെ മൈ ലാട്ടിയിലെ ലേബർ ക്യാമ്പിൽ
വെച്ച് വാൾ ഉപയോഗിച്ച് പുറത്ത് വെട്ടുകയും മറ്റ് ആയുധമുപയോഗിച്ച് ആക്രമിക്കുകയുമായിരുന്നു. പഞ്ചാബിലേക്ക് ട്രെയിൻ മാർഗം രക്ഷപെടുകയായിരുന്ന പ്രതികളെ ആർ.പി.എഫ് തടഞ്ഞുവെച്ച് വിവരം അറിയിക്കുകയും ബേക്കൽ എസ്.ഐ പ്രശാന്തിൻ്റെ നേതൃത്വത്തിൽ പൊലീസെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.
0 Comments