കാഞ്ഞങ്ങാട് :
കാഞ്ഞങ്ങാട്ട് യാത്രക്കാരൻ്റെ 14000 രൂപ പോക്കറ്റടിച്ച സംഘത്തിലെ ഒരാൾ പിടിയിൽ. ഇന്ന് ഉച്ചക്ക് 2.30 മണിയോടെയാണ് സംഭവം. ബസ് സ്റ്റാൻഡിന് മുന്നിൽ ബസിറങ്ങിയ യാത്രക്കാരൻ്റെ പണമാണ് പോക്കറ്റടിച്ചത്. ഇത് മറ്റ് യാത്രക്കാർ
കണ്ട് ബഹളമുണ്ടാക്കിയതോടെ പണം നിലത്തിട്ട് സംഘം ഓടി. രണ്ട് പേർ രക്ഷപെട്ടെങ്കിലും ഒരാൾ പിടിയിലായി. പൊലീസും ഹോം ഗാർഡും യാത്രക്കാരും ചേർന്നാണ് പിടികൂടിയത് . പിടിയിലായ ആളെ സ്റ്റേഷനിലേക്ക് കൊണ്ട് പോയി.
0 Comments