കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് പരക്കെ മോഷണം. നാല് സ്ഥാപനങ്ങളിൽ കള്ളന്മാർകയറി. കോട്ടച്ചേരിയിലും പുതിയ കോട്ടയിലുമായി കടകൾ ഉൾപെടെ കുത്തി തുറന്നെങ്കിലും കാര്യമായി ഒന്നും നഷ്ടപെട്ടില്ല. കോട്ടച്ചരിയിലെ അബാബീൽ ഡിസൈൻ ടെക്സൈസിൻ്റെ മുകൾ നിലയിലെ ഷട്ടർ പൂട്ട് കുത്തി തുറന്ന് 3500 രൂപ കവർന്നു. പെരുമ്പളയിലെ കെ.എം. അബ്ദുൾ നാസറിൻ്റെതാണ് സ്ഥാപനം. തൊട്ടടുത്തുള്ള ജോയി അസോസിയേറ്റ് ടാക്സ് കൺസൾട്ടിംഗ് സ്ഥാപനത്തിന്റെ പൂട്ട് തകർത്തു. നോർത്ത് കോട്ടച്ചേരിയിലെ സെയ്ഫ് ആൻ്റ് സേവിംഗ് എന്ന പ്ല ബിംഗ് സ്ഥാപനത്തിൻ്റെ പൂട്ടും തകർത്തു. പുതിയ കോട്ടയിലെ അരുൺ ഐസ്ക്രീം സ്ഥാപനത്തിലും മോഷണം നടന്നു. ആയിരത്തോളം രൂപ മോഷണം പോയി. മോഷ്ടാവിൻ്റെ സി.സി.ടി.വി ദൃശ്യം പൊലീസിന് ലഭിച്ചിട്ടുണ്ട്. ഹോസ്ദുർഗ് പൊലീസ് കേസെടുത്തു അന്വേഷണം നടക്കുന്നു.
0 Comments