കാഞ്ഞങ്ങാട് : 2011 ലെ കാഞ്ഞങ്ങാട് കലാപക്കേസിലെ പിടികിട്ടാപുള്ളിയായ പ്രതി അറസ്റ്റിൽ. ഹോസ്ദുർഗ് കടപ്പുറത്തെ ദീപു 36 ആണ് പിടിയിലായത്. ഹോസ്ദുർഗ് പൊലീസ് പിടികൂടുകയായിരുന്നു. പ്രതിയെ ഹോസ്ദുർഗ് മജിസ്ട്രേറ്റ് കോടതി പിടികിട്ടാപുള്ളിയായി പ്രഖ്യാപിക്കുകയായിരുന്നു. ഗൾഫിലായിരുന്ന പ്രതി രണ്ട് മാസം മുൻപ് നാട്ടിലെത്തിയ വിവരമറിഞ്ഞ് അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് പൊലീസപറഞ്ഞു. വർഗീയ ലഹള, സംഘം ചേരൽ, അക്രമം, നാശനഷ്ടമുണ്ടാക്കൽ ഉൾപെടെയുള്ള വകുപ്പ് പ്രകാരമുള്ള കേസിലാണ് അറസ്റ്റ്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
0 Comments