Ticker

6/recent/ticker-posts

ഡേറ്റിംഗ് ആപ്പ് വഴി പരിചയപ്പെട്ട് പീഡനം പ്രതികൾ 16 ആയി 9 പേർ അറസ്റ്റിൽ

കാഞ്ഞങ്ങാട് :ഡേറ്റിംഗ് ആപ്പ് വഴി പരിചയപ്പെട്ട് പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈഗിംഗമായി പീഡിപ്പിച്ച കേസിൽ പിടിയിലായ പ്രതികൾ 9 ആയി.
 പ്രയപൂർത്തിയാകാത്ത കുട്ടി ലൈംഗീക അതിക്രമത്തിന് വിധേയമായിട്ടുണ്ടെന്ന് കാസർകോട് ചൈൽഡ് ലൈനിൽ നിന്നും ചന്തേര പൊലീസ് സ്റ്റേഷനിൽ വിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ കുട്ടിയുടെ മൊഴി പ്രകാരം ചന്തേര ഇൻസ്പെക്ടർ പ്രശാന്ത് എഫ് ഐ ആർ നമ്പർ 779/25, 780/25,7 81/25, 782/25, 783/25, 784/25, 785/25, 786/25, 787/2025, 788/25, 789/25, 790/25, 791/25, 792/25, 794/25 പ്രകാരം  16 പ്രതികൾക്കെതിരായി 15 പോക്സോ കേസുകൾ രജിസ്റ്റർ ചെയ്തു. ചന്തേര പൊലീസ് സ്റ്റേഷനിൽ അന്വേഷണം നടത്തിവരുന്ന 9 കേസുകളിലെ 10 പ്രതികളിൽ 9 പ്രതികളെ നിലവിൽ അറസ്റ്റ് ചെയ്തിട്ടുണ്ട്.
വെള്ളച്ചാലിലെ സുകേഷ് 30, പടന്നയിലെ
സൈനുദ്ദീൻ 52 ,
 വടക്കേ കൊവ്വൽ റയീസ് 40,
അബ്ദുൾ റഹിമാൻ ഹാജി55, ചന്തേരയിലെ
അഫ്സൽ 23, എരവിലെ
ചിത്രരഞ്ജൻ48, 
വടക്കുമ്പാട് സ്വദേശി സിറാജുദീൻ
46,നാരായണൻ, ചീമേനിയിലെ ഷിജിത്ത് 36
തൃക്കരിപ്പൂരിലെ കുഞ്ഞഹമ്മദ് 58, ചന്തേരയിലെ അഫ്സൽ 22 ഉൾപെടെയാണ് പ്രതികൾ. ചിത്രരതഞ്ജനെ പാലക്കാട് നിന്നുമാണ് പിടികൂടിയത്. സംഭവ സ്ഥലം ചന്തേര പൊലീസ് സ്റ്റേഷന് പരിധിയിൽ അല്ലാത്ത ക്രൈം നമ്പർ 787/2025, 788/25, 789/25. 790/25, 791/25, 792/25 എന്നീ 6 കേസുകൾ കണ്ണൂർ റൂറലിലെ പയ്യന്നൂർ, കോഴിക്കോട് സിറ്റിയിലെ കസബ, കൊച്ചി സിറ്റിയിലെ എളമക്കര എന്നീ പൊലീസ് സ്റ്റേഷനുകളിലേക്ക് മാറ്റി.
ജില്ലാ പൊലീസ് മേധാവി  ബി.വി. വിജയ ഭരത് റെഡ്ഡിയുടെ മേൽനോട്ടത്തിൽ ഡി. വൈ. എസ്. പി സി.കെ. സുനിൽ കുമാറി
ൻ്റെ  നേതൃത്വത്തിൽ
 ചന്തേര , ചീമേനി, വെള്ളരിക്കുണ്ട്, നീലേശ്വരം,ചിറ്റാരിക്കൽ ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിൽ  അന്വേഷണം പുരോഗമിക്കുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻ്റ് ചെയ്തു.
Reactions

Post a Comment

0 Comments