Ticker

6/recent/ticker-posts

ബേക്കൽ എ.ഇ.ഒക്ക് സസ്പെൻഷൻ

​കാഞ്ഞങ്ങാട്: ഗേ ഡേറ്റിംഗ് ആപ്പിലൂടെ വലയിലാക്കിയ പതിനാറുകാരനെ ലൈംഗികാതിക്രമത്തിനിരയാക്കിയ കേസിലെ പ്രതിബേക്കൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ വി. കെ. സൈനുദ്ദീനെ സർവീസിൽനിന്ന് സസ്പെൻഡ് ചെയ്തു. സംഭവത്തിൽ 
പോക്സോ കേസിൽ ഉൾപ്പെട്ട് പൊതുജന മധ്യത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പിന് അവമതിപ്പ് ഉണ്ടാക്കിയതിന് കേരള സിവിൽ സർവീസ് ചട്ട പ്രകാരമാണ് സസ്പെൻഷനെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടർ ഉത്തരവിൽ പറഞ്ഞു.ചന്തേര പൊലീസ് സ്റ്റേഷൻ പരിധിയിലെ 16 വയസുള്ള ഒമ്പതാം ക്ലാസ്‌ വിദ്യാർഥിയാണ്‌ പീഡനത്തിന്‌ ഇരയായത്‌. കോടതി റിമാൻഡ് ചെയ്തതിന് പിന്നാലെയാണ് പ്രതിക്കെതിരെ വകുപ്പ് തലത്തിൽ നടപടിയുണ്ടായത്.

Reactions

Post a Comment

0 Comments