കാഞ്ഞങ്ങാട്: സി.പി.എം- ഡി.വൈ.എഫ്.ഐ പതാകകൾ നശിപ്പിച്ച സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ.ശ്രീകൃഷ്ണജയന്തി ദിനത്തിൽ കല്യാൺ റോഡ് അത്തിക്കോത്ത് അയ്യപ്പ ഭജന മന്ദിരത്തിന് സമീപത്ത് സ്ഥാപിച്ച കൊടികളാണ് നശിപ്പിച്ചത്.ബി.ജെ.പി- ബാലഗോകുലം പ്രവർത്തകരായ അത്തിക്കോത്ത് എസി നഗറിലെ മനോജ് 32 ,താഴത്ത് വീട്ടിലെ ശ്രീജിത്ത് 33, ലക്ഷംവീടിലെ സുനിൽകുമാർ 32 എന്നിവരെയാണ് ഹോസ്ദുർഗ് പൊലീസ് അറസ്റ്റ് ചെയ്തത്.അത്തിക്കോത്ത് എ.സി നഗറിലെ ബി. കൃഷ്ണന്റെ പരാതിയിലായിരുന്നു കേസെടുത്തത്.
0 Comments