Ticker

6/recent/ticker-posts

വൈദ്യുതി ലൈനിൽ വീണ ഓല മാറ്റുന്നതിനിടെ 18 കാരൻ കിണറിൽ വീണ് മരിച്ചു

കാഞ്ഞങ്ങാട് :വൈദ്യുതി ലൈനിൽ വീണ ഓല മാറ്റുന്നതിനിടെ യുവാവ് കിണറിൽ വീണ് മരിച്ചു. ഇന്ന് ഉച്ചയോടെയാണ് അപകടം. തനിച്ചുണ്ടായിരുന്ന യുവാവ് കിണറിൽ വീണത് ബന്ധുക്കൾ അറിയാൻ വൈകിയിരുന്നു. ഉദുമ വലിയവളപ്പിലെ അശ്വിൻ അരവിന്ദ് 18 ആണ് മരിച്ചത്.  വലിയവളപ്പിലെ അരവിന്ദൻ്റെയും അംബുജാക്ഷിയുടെയും മകനാണ്.
 സ്വന്തം വീട്ടിലെ കിണറിലാണ് വീണത്. 50 അടിയോളം താഴ്ചയുള്ള കിണറിലാണ് വീണത്. ഫയർഫോഴ്സും നാട്ടുകാരും പുറത്തെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കിണറിൻ്റെ ആൾമറയിൽ നിന്ന് ഓല മാറ്റുന്നതിനിടെയാണ് അപകടം. ഒറ്റക്ക് ആയിരുന്നു ഓല മാറ്റിയതെന്നതിനാൽ കിണറിൽ വീണ വിവരം വൈകിയാണ് അറിഞ്ഞത്. യുവാവിൻ്റെ അപകടമരണം നാടിനെ ദു:ഖത്തിലാക്കി.
Reactions

Post a Comment

0 Comments