Ticker

6/recent/ticker-posts

രാജ്മോഹൻ ഉണ്ണിത്താൻ എം.പിയുടെ ഹൈമാസ്റ്റ് സ്ഥാപിക്കുന്നതിൽ വിവാദം, ഉപകരണങ്ങൾ റോഡരികിൽ ഉപേക്ഷിച്ച നിലയിൽ

കാഞ്ഞങ്ങാട് : രാജ് മോഹൻ ഉണ്ണിത്താൻ എം.പിയുടെ വികസന ഫണ്ട് ഉപയോഗിച്ച് ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതിൽ തർക്കവും വിവാദവും.തർക്കത്തെ തുടർന്ന് രണ്ട് മാസമായി ഹൈമാസ്റ്റ് ലൈറ്റ് ഉപകരണങ്ങൾ റോഡരികിൽ കിടക്കുന്നു. കാഞ്ഞങ്ങാട് നഗരസഭ 40 ആം വാർഡിൽ കുശാൽ നഗറിന് സമീപം ഇല്യാസ് നഗറിൽ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതാണ് അനിശ്ചിതത്വത്തിലായത്. 40, 39, 3 7 വാർഡുകളിൽ ലൈറ്റ് സ്ഥാപിക്കാനായിരുന്നു അനുമതിയായത്. മറ്റ് രണ്ട് വാർഡുകളിലും ലൈറ്റുകൾ സ്ഥാപിച്ചെങ്കിലും 40 ആം വാർഡിൽ സ്ഥാപിക്കാനായില്ല. കരാറുകാരും നഗരസഭ ഉദ്യോഗസ്ഥരും വാർഡ് കൗൺസിലർ മുസ്ലിം ലീഗിലെ സി.എച്ച്. സുബൈദ അടക്കം സ്ഥലത്തെത്തി നടപടികൾ ആരംഭിച്ചിരുന്നു. എന്നാൽ ഇവിടെ ലൈറ്റ് സ്ഥാപിക്കുന്നതിനെ  ചിലർ എതിർത്തു. ഇതേ തുടർന്ന് റോഡിൻ്റെ മറുഭാഗം ലൈറ്റ് സ്ഥാപിക്കുന്നതിന് കരാറുകാർ ഫൗണ്ടേഷൻ സ്ഥാപിച്ചു. ഫൗണ്ടേഷൻ സ്ഥാപിച്ചതിന് പിന്നാലെ കരാറുകാരോ നഗരസഭയോ അറിയാതെ ജെ.സി.ബിയും ക്രെയിനും ഉപയോഗിച്ച് ഫൗണ്ടേഷൻ ഇളക്കിയെടുത്ത് ആദ്യം പറഞ്ഞ സ്ഥലത്ത് തന്നെ ചിലർ സ്ഥാപിച്ചു. ആദ്യം ഫൗണ്ടേഷൻ സ്ഥാപിച്ചിടത്ത് കെട്ടിടം പണിയണമെന്ന് പറഞ്ഞായിരുന്നു ഇത്. എന്നാൽ അനുമതിയില്ലാതെ ഫൗണ്ടേഷൻ മാറ്റിസ്ഥാപിച്ച സ്ഥലത്ത് ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കാൻ കരാറുകാർ തയാറായില്ല. ഇതേ തുടർന്നാണ് ഉപകരണങ്ങൾ റോഡരികിൽ അനാഥാ വസ്ഥയിലായത്. നിലവിൽ ഫൗണ്ടേഷൻ ഉള്ള സ്ഥലത്ത് ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കണമെന്നാവശ്യ പെട്ട് വാർഡ് കൗൺസിലർ സി.എച്ച്. സുബൈദ നഗരസഭ സെക്രട്ടറിക്കും ജില്ലാ കലക്ടർക്കും അപേക്ഷ നൽകിയിട്ടുണ്ടെങ്കിലും തീരുമാനമായിട്ടില്ല. തർക്കമൊഴിവാക്കി ലക്ഷം രൂപ ചിലവഴിച്ചിട്ടുള്ള ലൈറ്റ് സ്ഥാപിച്ച് നാടിന് വെളിച്ചം നൽകണമെന്നാണ് നാട്ടുകാരുടെ ആവശ്യം. 

Reactions

Post a Comment

0 Comments