നീലേശ്വരം :അ
പകടാവസ്ഥയിൽ റോഡിന് പുറത്ത് കൂടി ഓടിയ കെ.എസ്.ആർ.ടി.സി ബസിനെ തടഞ്ഞു. മറ്റ് വാഹന യാത്രക്കാരും സമീപത്തുണ്ടായിരുന്നവരുമാണ് തടഞ്ഞ്. നീലേശ്വരം ബ്ലോക്ക് ഓഫീസിന് സമീപം ഇന്ന് വൈകിട്ട് ആണ് സംഭവം. മലയോരത്ത് നിന്നും നീലേശ്വരത്തേക്ക് വരികയായിരുന്നു. മിനി ലോറിയെ മറികടക്കാനായി റോഡിന് പുറത്തിറക്കിയ ബസ് കുറ്റിക്കാടിൽ കയറി ഇലക്ട്രിക് പോസ്റ്റിനും മിനിലോറിക്കും തട്ടാൻ പാകത്തിൽ നിന്നു. ഇതോടെ ക്ഷുഭിതരായ വരവാണ് പ്രതിഷേധമുയർത്തിയത്. ഏറെ നേരം ഇത് തുടർന്നു. ചിലർ ബസിന് മുന്നിൽ
റോഡിൽ കുത്തിയിരിക്കുകയും ചെയ്തു
.
0 Comments