Ticker

6/recent/ticker-posts

സഹോദരങ്ങളായ മൂന്ന് പേരെ ആക്രമിച്ചു 21 പേർക്കെതിരെ കേസ്

കാസർകോട്:സഹോദരങ്ങളായ മൂന്ന് പേരെ സംഘം ചേർന്ന് ആക്രമിച്ചു. സംഭവവുമായി ബന്ധപെട്ട് 21 പേർക്കെതിരെ പൊലീസ് കേസെടുത്തു. റോഡിൽ വെച്ച് ഇരുമ്പ് വടി കൊണ്ട് ഉൾപെടെ ആക്രമിച്ചെന്ന പരാതിയിൽ മഞ്ചേശ്വരം പൊലീസ് ആണ് കേസെടുത്തത്. ബന്തിയോട് ബീച്ച് റോഡിലെ എം. എൻ. ഉമ്മർ 55, സഹോദരങ്ങളായി ബി. എം. മൂസ 52, 
ബി.എൻ. മുനീർ 50 എന്നിവരെയാണ് ആക്രമിച്ചത്. മുനവിർ 22 ഉൾപെടെ 21 പേർക്കെതിരെയാണ് കേസ്. പാറക്കട്ടയിൽ വെച്ചാണ് അക്രമം. 
Reactions

Post a Comment

0 Comments