കാഞ്ഞങ്ങാട്: ഹോസ്ദുർഗ് താലൂക്ക് ലൈബ്രറി കൗൺസിൽ എക്സി കമ്മിറ്റി മെമ്പറും കാഞ്ഞങ്ങാട്ടെ പൊതു പ്രവർത്തനരംഗത്തെ സാന്നിധ്യവുമായ കുശാൽ നഗറിലെ എച്ച്. കെ. ദാമോദരൻ72 നിര്യാതനായി. ദേശാഭിമാനി ബാലസംഘത്തിലൂടെ പൊതുരംഗത്തേക്ക് കടന്നുവന്നു. ഹോസ്ദുർഗ് താലൂക്ക് പ്രസിഡൻ്റ്, ഉത്തര മേഖല കമ്മിറ്റിയംഗം, എസ് എഫ് ഐ കാഞ്ഞങ്ങാട് ഏരിയാ കൺവീനർ, കുശാൽ നഗർ ഇ. കെ. നായനാർ സ്മാരക ഗ്രന്ഥാലയം സ്ഥാപക സെക്രട്ടറി കാഞ്ഞങ്ങാട് പഞ്ചായത്ത് മെമ്പർ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഉടിഞ്ചിൽ എന്ന നോവൽ ഒരാഴ്ച മുമ്പ് പ്രകാശനം ചെയ്തിരുന്നു. വീടുകൾ കയറിയിറങ്ങിയുള്ള പുസ്തക വിതരണം നടത്തി ശ്രദ്ധേയനായിരുന്നു. ജില്ലാ സഹകരണ ബേങ്കിൽ ബിൽ കലക്ടറായിരുന്നു. തിങ്കളാഴ്ച രാവിലെ 10 മണി മുതൽ 12 മണി വരെ കാഞ്ഞങ്ങാട് ടൗൺഹാളിലും തുടർന്ന് വീട്ടിലും പൊതുദർശനത്തിന് വെക്കുന്ന മൃതദേഹം വൈകിട്ട് 4 ന് കാഞ്ഞങ്ങാട് പുതിയ കോട്ട മുനിസിപ്പൽ ശ്മശാനത്തിൽ സംസ്കരിക്കും.
ഭാര്യ: മീനാക്ഷി (വെസ്റ്റ് ഹിൽ)
മക്കൾ: ദിവ്യ, ദീഷ്മ, ദൃശ്യ.
സഹോദരങ്ങൾ: കെ. ഗോവിന്ദൻ, എച്ച്. ചാത്തു, കെ. രവീന്ദ്രൻ, എച്ച്. നാരായണൻ, പരേതനായ കെ. ബാലൻ.
സി പി എം സംസ്ഥാന കമ്മറ്റിയംഗം കെ.പി. സതീഷ്ജി ചന്ദ്രൻജില്ലാ
0 Comments