ഓൺലൈൻ ട്രേഡിങിൻ്റെ പേരിൽ
42 ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത പ്രതി പിടിയിൽ.
അംഗടിമോഗർ സ്വദേശിയെ ഓൺലൈൻ ട്രേഡിങിന്റെ പേരിൽ വാട്സാപ്പ് വഴി ബന്ധപ്പെട്ട് പണം തട്ടിയ പ്രതിയെ കാസർകോട് സൈബർ പൊലീസ് ആന്ധ്രായിൽ നിന്നുമാണ് പിടികൂടിയത്.ആന്ധ്രപ്രദേശ് വിജയവാഡ, കൃഷ്ണ, ചന്ദ്രപാടലു സ്വദേശി വടലമുടി ഫണികുമാറാണ് പിടിയിലായത്.
ഡാനിട്രേഡ്
എന്ന വ്യാജ അപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യിച്ചായിരുന്നു പണം തട്ടിയത്. വാട്സാപ്പ് വഴി ഇരയെ ബന്ധപ്പെട്ട് അമിത ലാഭ വാഗ്ദാനം നൽകിയാണ് തട്ടിപ്പ്. 42,41000 രൂപയാണ് തട്ടിയെടുത്തത്
2025 ഏപ്രിൽ 4 മുതൽ
2025 ഏപ്രീൽ 21 വരെയുള്ള ദിവസങ്ങളിൽ പല തവണയായാണ് പണം കൈക്കലാക്കിയത്. സൈബർ പൊലീസ് സറ്റേഷനിൽ പരാതി ലഭിക്കുകയും എഫ് ഐ ആർ രജിസ്റ്റർ ചെയ്യുകയും ചെയ്തു . ഡിജിറ്റൽ തെളിവുകൾ ശേഖരിച്ച് അന്വേഷണം ആരംഭിക്കുകയും പ്രതിയെ അന്വേഷിച്ച് അന്വേഷണ സംഘം ആന്ധ്രയിൽ എത്തുകയും അന്വേഷണത്തിൽ ഇയാൾ ഒന്നേമുക്കാൽ കോടി തട്ടിയെടുത്ത മറ്റൊരു തട്ടിപ്പ് കേസിൽ അനന്തപുര പൊലീസ് പിടികൂടിയതായും, പ്രതി ഹൈദരാബാദ് ഗാചിബോളി സൈബർ ക്രൈം പൊലീസ് സ്റ്റേഷനിൽ മറ്റൊരു കേസിലും പ്രതിയാണെന്നും ഈ കേസിൽ തെലങ്കാന സംഘറെഡ്‌ഡി ജയിലിൽ കഴിയുന്നതായി കണ്ടെത്തുകയും ചെയ്തിരുന്നു . നടപടിക്രമങ്ങൾ പൂർത്തിയാക്കി പ്രതിയെ കാസർകോട് കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ജില്ലാ പൊലീസ് മേധാവി ബി. വി. വിജയ ഭാരത് റെഡ്‌ഡിയുടെ നിർദ്ദേശ പ്രകാരം സൈബർ ക്രൈം പൊലീസ് ഇൻസ്‌പെക്ടർ യു.പി. വിപിൻ്റെ മേൽനോട്ടത്തിൽ സബ് ഇൻസ്പെക്ടർ രവീന്ദ്രൻ, എ എസ് ഐ രഞ്ജിത് കുമാർ, പ്രശാന്ത്, സീനിയർ സിവിൽ പൊലീസ് ഓഫീസർ ദിലീഷ്, സിവിൽ പൊലീസ് ഓഫീസർ വിപിൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
0 Comments