Ticker

6/recent/ticker-posts

ആൺകുട്ടിയെ പീഡിപ്പിച്ച കേസിൽ വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥനും ആർ.പി.എഫ് ഉദ്യോഗസ്ഥൻ അടക്കം ഏഴ് പേർ അറസ്റ്റിൽ, പ്രതികളെ കോടതിയിൽ എത്തിച്ച് തുടങ്ങി

കാഞ്ഞങ്ങാട് :ആൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ബേക്കലിലെ വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥനും  ആർ.പി.എഫ് ഉദ്യോഗസ്ഥനായ ഫുട്ബോൾ കോച്ച് അടക്കം ഏഴ് പേർ അറസ്റ്റിൽ. വെള്ളച്ചാലിലെ സുകേഷ് 30, പടന്നയിലെ
സൈനുദ്ദീൻ 52 ,
 വടക്കേ കൊവ്വൽ റയീസ് 40,
അബ്ദുൾ റഹിമാൻ ഹാജി55, ചന്തേരയിലെ
അഫ്സൽ 23, എരവിലെ
ചിത്രരാജ്48 ഉൾപെടെയാണ് പിടിയിലായത്.
കേസിലെ ഒരു പ്രതി മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിച്ചു. 
 തൃക്കരിപ്പൂർ
 വടക്കുമ്പാട് സ്വദേശി സിറാജുദീൻ
46 ആണ് മുൻകൂർ ജാമ്യം തേടിയത്. ഇതിൽ സൈനുദ്ദീൻ വിദ്യാഭ്യാസ വകുപ്പിലെ എ. ഇ. ഒ ആണ്. ചിത്ര രാജ് ആർ പി . എഫിലെ ഉദ്യോഗസ്ഥനാണ്. അറസ്റ്റിലായ പ്രതികളിൽ ചിലരെ ഇന്ന് ഉച്ചക്ക് ഹോസ്ദുർഗ് കോടതിയിലെത്തിച്ചു. പണം വാഗ്ദാനം ചെയ്തും പ്രലോഭിപ്പിച്ചും കുട്ടിയെ വിവിധ സ്ഥലങ്ങളിൽ എത്തിച്ചായിരുന്നു പീഡനം. പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച് ദിവസങ്ങൾക്കകം പ്രതികളെ പിടികൂടി.
ഡേറ്റിംഗ് ആപ്പ് വഴി ബന്ധം സ്ഥാപിച്ച് പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ 14 ഓളം പേർ ചേർന്ന് പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കുകയായിരുന്നു. ജില്ലക്ക് അകത്തും പുറത്തുമായി വിവിധ പ്രദേശങ്ങളിലുള്ളവരാണ് പ്രതികൾ. 
ചന്തേര പൊലീസ് സ്റ്റേഷൻ പരിധിയിലെ കുട്ടിയാണ് നിരന്തരം
ലൈംഗിക പീഡനത്തിനിരയായത്. വിവിധ പൊലീസ് സ്റ്റേഷനുകളിലായി  പോക്സോ കേസുകൾ ആണ് റജിസ്ട്രർ ചെയ്തിട്ടുള്ളത്.
കഴിഞ്ഞ രണ്ടു വർഷത്തിനുള്ളിൽ പലപ്പോഴായി പലയിടങ്ങളിൽ  എത്തിച്ച് പീഡിപ്പിച്ചു എന്നാണ് കുട്ടിയുടെ പരാതി. കണ്ണൂർ, കാസർകോട്, കോഴിക്കോട് ജില്ലകളിൽ ഉള്ള 14 ഓളം പേരാണ് കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയത്.  നീലേശ്വരം, ചീമേനി സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത കേസിൽ രണ്ടു വീതമാണ് പ്രതികൾ.  കോഴിക്കോട് ജില്ലയിലെ പൊലീസ് സ്റ്റേഷനിലേക്കും കേസ് മാറ്റിയിട്ടുണ്ട്.  പ്രാദേശിക രാഷ്ട്രീയ നേതാക്കൾ ഉൾപ്പെടെയുള്ളവർ പീഡിപ്പിച്ചവരുടെ ലിസ്റ്റിലുണ്ട്. പീഡനക്കേസ് രജിസ്റ്റർ ചെയ്തതോടെ  പലരും ഒളിവിൽ പോയി. ഇവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.  16 കാരനാണ് പീഡനത്തിനിരയായത്. കൂടുതൽ കേസ് വരാനും സാധ്യതയുണ്ട്. വിവിധ തലത്തിൽ പരിശോധന തുടരുകയാണ്.
 ചന്തേര ഇൻസ്പെക്ടർ കെ. പ്രശാന്ത്, വെള്ളരിക്കുണ്ട് ഇൻസ്പെക്ടർ   കെ. പി. സതീഷ്, ചീമേനി ഇൻസ്പെക്ടർ ടി. മുകുന്ദൻ, നീലേശ്വരം ഇൻസ്പെക്ടർ  എന്നിവരെ ഉൾപ്പെടുത്തി ജില്ല പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിച്ചായിരുന്നു അറസ്റ്റ്. വീട്ടിൽ നിന്നും ഒരാൾ ഇറങ്ങി ഓടുന്നത് കുട്ടിയുടെ മാതാവ് കാണുകയും തുടർന്ന് മാതാവ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിപ്പിക്കുന്ന പീഡന വിവരം പുറത്ത് വന്നത്.
Reactions

Post a Comment

0 Comments