നീലേശ്വരം :നീലേശ്വരത്ത് നിന്നും കാണാതായ യുവതി ആസാം സ്വദേശിക്കൊപ്പമുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചു. കരിന്തളം കാട്ടി പൊയിൽ സ്വദേശിനിയായ 26 കാരിയെയാണ് കാണാതായത്. നീലേശ്വരത്ത സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ ഭർതൃ മതി നീലേശ്വരത്ത് ഹോസ്റ്റൽ മുറിയിൽ താമസിക്കുന്നതിനിടെ കഴിഞ്ഞ 21 മുതലാണ് കാണാതായത്. പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നതിനിടെയാണ് ആസാം സ്വദേശിക്കൊപ്പം യുവതി പോയതായി വ്യക്തമായത്. 5 വയസുള്ള കുട്ടിയെ വീട്ടിലാക്കിയായിരിന്നു പോയത്. നീലേശ്വരത്ത് ഒരു കടയിൽ ജോലി ചെയ്തിരുന്ന ആസാം സ്വദേശിയായ യുവാവിനൊപ്പമാണ് പോയത്. ഇവരുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫിലാണ്. ഇവരെ തേടി നീലേശ്വരം പൊലീസ് അടുത്ത ദിവസം ആസാമിലേക്ക് പോകും.
0 Comments