യുവതിയുടെ മുപ്പത്തിനാലര ലക്ഷം രൂപ തട്ടി നാല് പേർക്കെതിരെ കേസ്
September 25, 2025
കാസർകോട്:യുവതിയുടെ മുപ്പത്തിനാലര ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ നാല് പേർക്കെതിരെ കേസെടുത്ത് പൊലീസ്.ലാഭവിഹിതം വാഗ്ദാനം ചെയ്ത് ആയിരുന്നു ബാങ്ക് അക്കൗണ്ട് വഴി പണം തട്ടിയെടുത്തത്.ബേള ഉള്ളോടി മാന്യ സ്വദേശിനിയുടെ പരാതിയിൽ നെല്ലിക്കട്ടയിലെ റംസീന, ബദിയഡുക്കയിലെ തഹർ സന, എം എ . അബ്ദുള്ള കനിയ, ജിനീഷ് എന്നിവർക്കെതിരെയാണ് ബദിയഡുക്ക പൊലീസ് കേസെടുത്തത്. ജി.ഡി സി.എൽ കമ്പനിയിൽ നിക്ഷേപിച്ചാൽ ലാഭവിഹിതം നൽകുമെന്ന് പറഞ്ഞ് 2024 ൽ പണം വാങ്ങി തട്ടിപ്പ് നടത്തിയെന്ന പരാതിയിലാണ് കേസ്.
0 Comments