Ticker

6/recent/ticker-posts

ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച കോളേജ് വിദ്യാർത്ഥികൾ അടക്കം ഒമ്പത് പേർ ആശുപത്രിയിൽ

കാഞ്ഞങ്ങാട് :ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച ഒമ്പത് പേർ ചികിൽസ തേടി ആശുപത്രിയിൽ. പനിയും വയറിളക്കവും
 അസ്വസ്ഥതയും അനുഭവപെട്ടാണ് ചികിൽസ തേടിയത്. ഫുഡ് ഇൻസ്പെ ക്ട‌ർ സ്‌ഥലത്തെത്തി ഭക്ഷണ സാംപിൾ ശേഖരിച്ച് പരിശോധനക്ക് അയച്ചു. അതിഞ്ഞാലിലെ ഒരു റസ്‌റ്ററന്റിൽ നി ന്നും ഭക്ഷണം കഴിച്ചവരാണ് ചികിത്സ തേടിയത്.
വിവിധ എൻജിനീയറിംഗ് കോേളജുകളിൽ പഠിക്കുന്ന വിദ്യാർഥി കൾ കഴിഞ്ഞ ദിവസം രാത്രിയാണ് ഹോട്ടലിൽ നിന്ന് അൽഫാം മന്തി, ഷവായി മന്തിയും കഴിച്ചത്. വെള്ളിക്കോത്ത് സ്വദേശികളും കോളേജ് വിദ്യാർത്ഥികളുമായ
 വൈഷ്ണവ് സുരേഷ്, വിഷ്ണു, എച്ച്.കെ.ചേതൻ, യു.വി.
കാർത്തിക് , അശ്വിൻ, ജിഷ്ണു
  മീനാപ്പീസ് കടപ്പുറം സ്വദേശികളായ അമ്മയും രണ്ടു മക്കളുമാണ് 
  ചികിത്സ തേടിയത്.  കാഞ്ഞങ്ങാട് റവന്യു ഡിവിഷനൽ ഓഫിസർക്കും, ഫുഡ് ഇൻസ്പെക്ടർക്കും  പരാതി നൽകി.
Reactions

Post a Comment

0 Comments