പയ്യന്നൂർ :മകളുടെ കഴുത്തിന് വാൾ കൊണ്ട് വെട്ടാൻ ശ്രമിച്ച പിതാവിനെതിരെ നരഹത്യാശ്രമത്തിന് കേസെടുത്ത് പൊലീസ്. കരിവെള്ളൂർ പാലത്തറയിലെ അശ്വിനി 23 യുടെ പരാതിയിൽ പിതാവ് കെ.വി. ശശി 55ക്കെതിരെയാണ് പയ്യന്നൂർ പൊലീസ് കേസെടുത്തത്. മാതാവിനെ മർദ്ദിക്കുന്നത് തടഞ്ഞ പോൾ വാൾ കൊണ്ട് കഴുത്തിന് വെട്ടുന്ന സമയം
കൈകൊണ്ട് തടുത്തതിനാൽ രക്ഷപെടുകയായിരുന്നുവെന്ന് പരാതിയിൽ പറഞ്ഞു. മുടിക്ക് കുത്തി പിടിച്ച് മർദ്ദിച്ചതായും പറഞ്ഞു. കഴിഞ്ഞ ദിവസം വീട്ടിൽ വെച്ചാണ് സംഭവം.
0 Comments