Ticker

6/recent/ticker-posts

ഹൈറീച്ച് ഓൺലൈൻ തട്ടിപ്പ് രണ്ട് യുവതികൾക്ക് മുപ്പത്തി ഏഴര ലക്ഷം പോയി മാനേജിംഗ് ഡയറക്ടർ അടക്കം ആറ് പേർക്കെതിരെ കേസ്

കാഞ്ഞങ്ങാട് :ഹൈറീച്ച് ഓൺലൈൻ തട്ടിപ്പിൽ രണ്ട് യുവതികൾക്ക് മുപ്പത്തി ഏഴര ലക്ഷം രൂപ നഷ്ടപെട്ടെന്ന പരാതിയിൽ  മാനേജിംഗ് ഡയറക്ടർമാർ അടക്കം ആറ് പേർക്കെതിരെ പൊലീസ് രണ്ട് കേസുകൾ വീതം റജിസ്ട്രർ ചെയ്തു. തൃക്കരിപ്പൂരിലെ എം.ടി. രതീഷിൻ്റെ ഭാര്യ പി.കെ. ദർശനക്ക് 33നഷ്ടപ്പെട്ടത് 25 10000 രൂപയാണ്. ദർശന നൽകിയ പരാതിയിൽ തൃശൂരിലെ ഹൈരീച്ച് ഓൺലൈൻ ഷോപ്പിംഗ് പ്രൈവറ്റ് ലിമിറ്റഡ്, മാനേജിംഗ് ഡയറക്ടർമാരായ ദർശന പ്രതാപൻ 43,ശ്രീന പ്രതാപൻ 35 , പ്രമോട്ടർമാരായ കരിവെള്ളൂർ പുത്തൂരിലെ രാധ ഉണ്ണിരാജ് 48,പുത്തൂരിലെ ഉണ്ണിരാജ് 50, കാഞ്ഞിരപൊയിലെ വിജിത സുനിൽ കുമാർ 38 എന്നിവർക്കെതിരെയാണ് ചന്തേര പൊലീസ് കേസെടുത്തത്. ഉയർന്ന ലാഭവിഹിതം വാഗ്ദാനം ചെയ്ത് ആയിരുന്നു നിക്ഷേപം സ്വീകരിച്ച് തട്ടിപ്പ് നടത്തിയത്. തൃക്കരിപ്പൂരിലെ അഭിലാഷിൻ്റെ ഭാര്യ എം.ടി. സീമ 46 യുടെ പരാതിയിലും ചന്തേര പൊലീസ് കേസെടുത്തു. നിക്ഷേപമായി നൽകിയ 1250000 രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് കേസ്. ആറ് പ്രതികൾക്കെതിരെയും സമാനതട്ടിപ്പ് നടത്തിയെന്നതിനാണ് കേസ്.
Reactions

Post a Comment

0 Comments