Ticker

6/recent/ticker-posts

കാർ യാത്രക്കാരൻ്റെ കാൽപാദത്തിന് മുകളിൽ പിക്കപ്പ് വാൻ കയറി

കാഞ്ഞങ്ങാട് : ദേശീയ പാതയിലെ ഗതാഗത കുരുക്കിൽ അപകടം.
കാർ യാത്രക്കാരൻ്റെ കാൽപാദത്തിന് മുകളിൽ പിക്കപ്പ് വാൻ കയറിയിറങ്ങി പരിക്ക്. ഇന്നലെ വൈകീട്ട് ചെറുവത്തൂർ ഹൈവേ ജംഗ്ഷനിലാണ് അപകടം.പിലിക്കോട് മട്ളായിലെ കെ.ഗൗതം മുരളി 27 യുടെ കാലിലാണ് പിക്കപ്പ് വാൻ കയറിയത്. ദേശീയ പാതയിൽ ഗതാഗത കുരുക്ക് കാരണം നിർത്തിയിട്ട കാറിന് പിന്നിൽ പിക്കപ്പ് ഇടിച്ചു. ഇത് ചോദ്യം ചെയ്യാൻ യുവാവ് കാറിൽ നിന്നും പുറത്തിറങ്ങിയ പോൾ പിക്കപ്പ് മുന്നോട്ടെടുക്കുകയും ഇടത് കാൽപാദത്തിൽ കയറുകയുമായിരുന്നുവെന്നാണ് പരാതി. സംഭവത്തിൽ പിക്കപ്പ് ഡ്രൈവർ സുനിലിൻ്റെ പേരിൽ ചന്തേര പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments