കാഞ്ഞങ്ങാട് :സഹ ജോലിക്കാരനെ വാൾ കൊണ്ട് വെട്ടിക്കൊല്ലാൻ ശ്രമിച്ച് പഞ്ചാബിലേക്ക് കടന്ന മൂന്ന് പ്രതികളെ പിന്തുടർന്ന് പിടികൂടി ബേക്കൽ പൊലീസ്. കാസർകോട്: ദേശീയപാത നിർമ്മാണത്തിന് എത്തിയ തൊഴിലാളികൾ തമ്മിലുണ്ടായ പ്രശ്നത്തിലാണ് ഒരാൾക്ക് വെട്ടേറ്റത്. മേഘ കൺസ്ട്രക്ഷൻ കമ്പനിയുടെ മൈ ലാട്ടിയിലെ ലേബർ ക്യാമ്പിൽ ആയിരുന്നു സംഭവം.
പഞ്ചാബ് സ്വദേശികളായ ഗുർ ബൂജ് സിംഗിനാണ് 37 വെട്ടേറ്റത്.
ബേക്കൽ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിക്കുന്നതിനിടെ പ്രതികൾ സ്ഥലത്തുനിന്ന് മുങ്ങി. തുടർന്ന് പൊലീസ് പിന്തുടർന്ന് പഞ്ചാബിലെത്തി പ്രതികളെ പിടികൂടുകയായിരുന്നു.
പഞ്ചാബ് സ്വദേശികളായ രജ്ഞിത്ത് സിംഗ്, ഹർസിമ്രജിത് സിംഗ്,മണി സിംഗ്
എന്നിവരാണ് പിടിയിലായത്. ഇവരെ ബേക്കലിലേക്ക് കൊണ്ട് വരുന്നു. രാവിലെ ബസിലുണ്ടായതർക്കത്തിൽ പ്രതികൾ വാൾ ഉപയോഗിച്ച് പുറത്ത് വെട്ടുകയും മറ്റ് ആയുധമുപയോഗിച്ച് ആക്രമിക്കുകയുമായിരുന്നു.
0 Comments