Ticker

6/recent/ticker-posts

കാഞ്ഞങ്ങാട് ബസ്സ്റ്റാൻഡ് നാളെ തുറന്ന് കൊടുക്കും

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ബസ് സ്റ്റാൻഡ് യാർഡ് നാ കള 19 ന് തുറന്നു കൊടുക്കും. ചെയർപേഴ്സൺ കെ. വി. സുജാതയും നഗരസഭ ഉദ്യോഗസ്ഥരും ഇന്ന് സ്റ്റാൻഡിൽ എത്തി അവസാന ഒരുക്കങ്ങൾ വിലയിരുത്തി. രാവിലെ 10 ന് ചെയർപേഴ്സൺ ഉദ്ഘാടനം ചെയ്യും. തുടർന്ന് ബസുകൾ കയറി തുടങ്ങും. ആറുമാസമായി അടഞ്ഞ് കിടക്കുകയാണ് സ്റ്റാൻഡ്. ബസ് സ്റ്റാൻഡ് യാർഡ് കോൺക്രീറ്റ് ചെയ്യാൻ വേണ്ടിയാണ് അടച്ചിട്ടത്. ഏപ്രിൽ ഒന്നുമുതൽസ്റ്റാൻഡിലേക്ക് വാഹനങ്ങളുടെ പ്രവേശനം നിരോധിച്ചിരുന്നു.  ആറുമാസക്കാലമായി ബസ്റ്റാൻഡ് പരിസരത്ത് അനുഭവപ്പെടുന്ന ഗതാഗതക്കുരുക്കിന് പരിഹാരവും ഉണ്ടാകും. 

Reactions

Post a Comment

0 Comments