കാഞ്ഞങ്ങാട് : ദേശീയ പാതയിൽ കാലിക്കടവിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ ഗ്യാ
സ് സിലിണ്ടർ കയറ്റി വന്ന ലോറി ഇടിച്ചു. ഇന്ന് രാവിലെയാണ് അപകടം. നിറയെ ഗ്യാസ് സിലിണ്ടറുമായി വരികയായിരുന്ന ലോറി നിയന്ത്രണം വിട്ട് കാലിക്കടവ് ജംഗ്ഷനിൽ നിർത്തിയിട്ട ലോറിയിലിടിക്കുകയായിരുന്നു. നിർത്തിയിട്ട ലോറിയുടെ പിറക് വശം ഇടിച്ച ഗ്യാസ് സിലിണ്ടർ നിറച്ച ലോറിയുടെ മുൻഭാഗം തകർന്നു. ഗ്യാസ് സിലിണ്ടറുകൾ റോഡിലേക്ക് വീണങ്കിലും മറ്റ് അപകടങ്ങളില്ല. അൽപ്പ നേരം തടസപ്പെട്ട ഗതാഗതം പുന:സ്ഥാപിച്ചു.
0 Comments