കാഞ്ഞങ്ങാട് : ഉസ്താദിനെ കാൺമാനില്ലെന്ന ബന്ധുക്കളുടെ പരാതിയിൽ പൊലീസ് കേസെടുത്തു. സ്വന്തം കാർ സഹിതം കാണാതായി യെന്ന പരാതിയിലാണ് കേസ്. കാസർകോട് കൊല്ലം കാനയിലെ അബ്ദുൾ റഷീദിനെ 41യാണ് കാണാതായത്. സഹോദരൻ ആരം തോടിലെ മുസതഫ നൽകിയ പരാതിയിൽ വിദ്യാനഗർ പൊലീസാണ് കേസെടുത്തത്. 22 ന് രാവിലെ 8 മണിക്ക്
വീട്ടിൽ നിന്നും കെ.എൽ14 ഡബ്ളിയു 5193 നമ്പർ മാരുതി ഇഗ്നിസ് കാറിൽ വയനാട്ടിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് പോയതിൽ പിന്നെ കാൺമാനില്ലെന്ന പരാതിയിലാണ് കേസ്. അതേ സമയം
ഉമ്മയുടെ പ്രേതബാധ ഒഴിപ്പിക്കാനെത്തി കോളേജ് വിദ്യാർത്ഥിനിയായ മകളെയും കൊണ്ട് സ്ഥലം വിട്ട സംഭവത്തിൽ ഹോസ്ദുർഗ് പൊലീസിൽ മറ്റൊരു കേസുണ്ട്. ആത്മീയ ചികിൽസക്ക് എത്തിയിരുന്ന ഇയാൾക്ക് ഒപ്പമാണ്
പെൺകുട്ടിയെ ഉള്ളതെന്ന് മാതാവ് പൊലീസിൽ നൽകിയ പരാതിയിൽ അറിയിച്ചിരുന്നു. അതെ സമയം പെൺകുട്ടിയെയും ഉസ്താദിനെയും കണ്ടെത്താൻ ഇന്നലെ രാത്രിയിലും പൊലീസ് വ്യാപക തിരച്ചിൽ നടത്തി. കാറിൽ സഞ്ചരിക്കുകയാണെന്ന വിവരത്തിൽ കർണാടകയിലും ആന്ധ്ര ഭാഗങ്ങളിലടക്കം രാത്രി അന്വേഷണം നടന്നു.
0 Comments