കാഞ്ഞങ്ങാട് : വെള്ളിക്കോത്ത് യുവാവിന് വെട്ടേറ്റു. സംഭവത്തിൽ മൂന്ന് പേർക്കെതിരെ ഹോസ്ദുർഗ് പൊലീസ് നരഹത്യ ശ്രമത്തിന് കേസെടുത്തു.വെള്ളിക്കോത്ത് അഴിക്കോടൻ ക്ലബിൽ നടന്ന കലാ പരിപാടികൾ അലങ്കോലമാക്കുന്നത് തടഞ്ഞ വിരോധമാണ് അക്രമത്തിന് കാരണമെന്ന് പരിക്കേറ്റ യുവാവ് പൊലീസിനോട് പറഞ്ഞു. വെള്ളിക്കോത്ത് വീണച്ചേരിയിലെ ജി. അനൂപിനാണ് 35 കൈമുട്ടിന് താഴെ മുറിവേറ്റത്. കത്തികഴുത്തിന് നേരെ കത്തി വീശിയതിൽ തടുത്തപ്പോഴാണ് കൈക്ക് വെട്ട് കൊണ്ടത്. കഴുത്തിന് വെട്ടുകൊണ്ടിരുന്നുവെങ്കിൽ മരണം സംഭവിക്കുമായിരുന്നുവെന്നാണ് കേസ്. സംഭവത്തിൽ പ്രജീഷ് എന്ന പതീഷ്, വിനീഷ്, അനൂപ് എന്നിവർക്കെതിരെയാണ് കേസ്. വീണച്ചേരി റോഡിലാണ് വെട്ടേറ്റത്. തടഞ്ഞു നിർത്തി മർദ്ദിച്ചതായും പരാതിയുണ്ട്.
0 Comments