വൻ തീപിടുത്തം സ്ഥാപനം കത്തി നശിച്ച് കാൽ കോടിയുടെ നഷ്ടം
September 22, 2025
കാസർകോട്: നഗരത്തിൽ വൻ തീപിടുത്തം. അശ്വിനി നഗറിലെ
മില ഷോപ്പിംഗ് സെന്ററിലെ സ്‌കിൻ ആൻഡ് കിഡ്‌സ് കെയർ ക്ലിനിക്ക് കത്തി നശിച്ചു. കാൽ കോടിയുടെ നഷ്ടം കണക്കാക്കുന്നു. സ്ഥാപനത്തിലെ ഫർണിച്ചറുകളും ഉപകരണങ്ങളുമടക്കം നശിച്ചു. ഫർണിച്ചറുകൾക്ക് പുറമെ
എസി, ഫ്രിഡ്‌ജ്, ഫാനുകൾ, കമ്പ്യൂട്ടറുകൾ, ക്ലിനിക്കൽ ഉപകരണങ്ങൾ മരുന്നുകൾ മ. അടക്കം കത്തിയമർന്നു. ഷോർട്ട് സർക്യൂട്ട് ഉണ്ടായതായാണ് സംശയം. ഫയർഫോഴ്സെത്തി തീയണച്ചു.
0 Comments