Ticker

6/recent/ticker-posts

മണൽ വാരാൻ ഉപയോഗിച്ച മൂന്ന് തോണികൾ പിടികൂടി പൊലീസ്

കാസർകോട്:ജില്ലയിൽ അനധികൃത മണൽ കടത്തിനെതിരെ ഇന്ന് നടത്തിയ പരിശോധനയിൽ മണൽ വാരാൻ ഉപയോഗിച്ച 3 തോണികൾ പിടികൂടി നടപടിക്ക് വിധേയമാക്കി. ആദൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ പയസ്വിനി പുഴയിലെ ആലൂർ  കടവിൽ നിന്നുമാണ് തോണികൾ പിടികൂടിയത്. ജില്ലാ പൊലീസ് മേധാവി ബി. വി. വിജയ ഭരത് റെഡ്‌ഡിയുടെ നിർദ്ദേശ പ്രകാരം ബേക്കൽ ഡി വൈ എസ് പി വി . വി . മനോജിന്റെ മേൽനോട്ടത്തിൽ ആദൂർ ഇൻസ്‌പെക്ടർ അനിൽകുമാറിന്റെ നേതൃത്വത്തിൽ  സബ് ഇൻസ്‌പെക്ടർ അജ്മൽ, സീനിയർ സിവിൽ പൊലീസ് ഓഫീസർ മനോജ് , സിവിൽ പൊലീസ് ഓഫീസർ മാരായ വിജു  , മധു എന്നിവർ ചേർന്നാണ് തോണികൾ പിടിച്ചെടുത്തത്.
Reactions

Post a Comment

0 Comments