Ticker

6/recent/ticker-posts

മാവുങ്കാലിൽ കടയുടെ ചുമര് തുരന്ന് കവർച്ച ഒരു ലക്ഷത്തിൻ്റെ കുരുമുളക് കവർന്നു

കാഞ്ഞങ്ങാട് : മാവുങ്കാലിൽ മലഞ്ചരക്ക് കടയുടെ ചുമര് തുരന്ന് ഒരു ലക്ഷം രൂപ വില വരുന്ന കുരുമുളക് കവർന്നു. ഇന്ന് രാവിലെയാണ് കവർച്ച വിവരം അറിയുന്നത്. ഒന്നര ക്വിൻ്റൽ കുരുമുളക് കടക്ക് ഉള്ളിൽ നിന്നും തുറന്ന ചുമരിലൂടെ പുറത്തേക്ക് കടത്തിക്കൊണ്ട് പോവുകയായിരുന്നു. ആര്യ ദുർഗ മലഞ്ചരക്ക് കടയിലായിരുന്നു മോഷണം. ഇന്നലെ രാത്രിയായിരുന്നു ചുമര് തുരന്നത്. ഒരാൾക്ക് കയറാൻ പാകത്തിലാണ് തുരന്നത്. മേശ വലിപ്പും ഇരുമ്പ് അലമാരയും കുത്തി തുറന്ന് പണം കവരാനും നോക്കി. കടയുടമ വെള്ളിക്കോത്തെ ഗുരുദത്ത് പ്രഭുവിൻ്റെ പരാതിയിൽ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments