Ticker

6/recent/ticker-posts

കാഞ്ഞങ്ങാട് ബസ് സ്റ്റാൻ്റിൽ പൂക്കച്ചവടം

കാഞ്ഞങ്ങാട് : ഓണതിരക്കുകൾക്കിടയിലും തുറക്കാത്ത
കാഞ്ഞങ്ങാട് നഗരസഭ പഴ
 ബസ് സ്റ്റാൻ്റിൽ
 പൂക്കച്ചവടം തകൃതി. ഇന്ന് രാവിലെ മുതൽ കണ്ട കാഴ്ച ബസ് സ്റ്റാൻ്റ് മുഴുവൻ പൂകച്ചവടക്കാരെ കൊണ്ട് നിറഞ്ഞിരിക്കുന്നു. നഗരമധ്യത്തിൽ ബസുകൾ നിർത്തിയിടുകയും നഗരം ഓണതിരക്കിൽ വീർപ്പ് മുട്ടുമ്പോഴാണ് ബസ് സ്ററാൻ്റിൽ
 പൂക്കച്ചവടം പൊടിപൊടിക്കുന്നത്. സ്ററാൻ്റിലെ നിർമ്മാണ പ്രവർത്തികൾ പൂർത്തിയായെങ്കിലും കരാറുകാരൻ സ്റ്റാൻ്റ് വിട്ടു നൽകിയിട്ടില്ല. കോൺഗ്രീറ്റ് ഉറക്കാനുണ്ടെന്നാണ് കാരണം. ഓണത്തിന് മുൻപ് സ്റ്റാൻ്റ് തുറക്കാൻ ശ്രമിക്കുമെന്ന് നഗരസഭ ചെയർപേഴ്സൺ അറിയിച്ചെങ്കിലും അതുണ്ടായില്ല. നിർമ്മാണ പ്രവൃത്തി ഇഴഞ്ഞുനീങ്ങിയതാണ് പ്രതിസന്ധിക്ക് കാരണമായത്. സ്റ്റാൻ്റ് തുറക്കാത്തത് അന്യ സംസ്ഥാന പൂകച്ചവടക്കാർക്ക് അനുഗ്രഹവുമായി.
Reactions

Post a Comment

0 Comments