കാഞ്ഞങ്ങാട് :പരപ്പ പെട്രോൾ പമ്പിന് സമീപം കാറിന് തീപിടിച്ച് കത്തി. ഭാഗ്യം കൊണ്ട് വലിയ അപകടം ഒഴിവായി. ഇന്ന് രാത്രി 8.30 മണിയോടെയാണ് അപകടം. വള്ളി വളപ്പിലെ അർജുൻ്റെ ആൾട്ടോ കാറിനാണ് തീ പിടിച്ചത്. കനകപ്പള്ളി ഭാഗത്ത് നിന്നും വന്ന കാർ പരപ്പ ടൗണിനടുത്തുള്ള പമ്പിൽ നിന്നും പെട്രോൾ അടിച്ച് റോഡിലിറങ്ങി അൽപ്പം നീങ്ങിയപ്പോഴാണ് മുൻ ഭാഗത്ത് നിന്നും പുക ഉയരുന്നത് കണ്ടത്. യുവാവ് ഉടൻ കാറിൽ നിന്നും ചാടിയിറങ്ങി. അപ്പോഴേക്കും മുൻ ഭാഗത്ത് തീപിടിച്ചിരുന്നു. ഓടിക്കൂടിയ നാട്ടുകാർ സമീപത്തെ മൽസ്യ കച്ചവട സ്ഥലത്ത് നിന്നും ഉൾപെടെ വെള്ളമെത്തിച്ച് തീ കെടുത്തി. മുൻ ഭാഗം ഏറെക്കുറെ കത്തി.
0 Comments