Ticker

6/recent/ticker-posts

മാതാവിനെ കല്ല് കൊണ്ട് കുത്തി, ഗർഭിണിയായ സഹോദരിയെ ചവിട്ടി കൊല്ലാൻ ശ്രമം, യുവാവ് കസ്റ്റഡിയിൽ

കാഞ്ഞങ്ങാട് : മാതാവിനെ കല്ല് കൊണ്ട് വയറിന് കുത്തി പരിക്കേൽപ്പിക്കുകയും ഗർഭിണിയായ സഹോദരിയെ ചവിട്ടി കൊല്ലാനും ശ്രമമെന്നുമുള്ള പരാതിയിൽ നരഹത്യാ ശ്രമത്തിന് കേസെടുത്ത ഹോസ്ദുർഗ് പൊലീസ് യുവാവിനെ കസ്റ്റഡിയിലെടുത്തു. അജാനൂർ കൊളവയൽ മുട്ടും ന്തലയിലെ മുസ്താഖിൻ്റെ ഭാര്യ സി.എം. ഫാത്തിമ്മയുടെ 20 പരാതിയിൽ സഹോദരൻ നസീറിനെതിരെയാണ് കേസ്.മാതാവിന്റെ വീട്ടിൽ വെച്ച് ഇന്ന് രാവിലെയാണ് സംഭവം.
 ഉമ്മ നബീസ 60 യെ തടഞ്ഞു നിർത്തി കൈ കൊണ്ട് അടിക്കുകയും കാൽ കൊണ്ട് ചവിട്ടിയും ദേഹോപദ്രവം ഏൽപ്പിക്കുകയും കല്ലുകൊണ്ട് കുത്തിയതായാണ് പരാതി. സഹോദരിയെ വയറിന് ചവിട്ടുകയും വീണ്ടും ചവിട്ടാൻ ശ്രമിച്ചപ്പോൾ ഒഴിഞ്ഞ് മാറിയില്ലായിരുന്നുവെങ്കിൽ മരണം സംഭവിക്കുമായിരുന്നുവെന്നാണ് കേസ്.
Reactions

Post a Comment

0 Comments