കാസർകോട്: അന്യസംസ്ഥാന മദ്യം വീട് കേന്ദ്രികരിച്ച് വിൽപ്പന നടത്തുന്നു എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ 150 മില്ലി ലിറ്റർ ന്റെ 4 കുപ്പി ഗോവൻ നിർമ്മിത വിദേശമദ്യവും ,180 മില്ലി ലിറ്റർ വീതമുള്ള 52 പാക്കറ്റ് കർണാടക മദ്യവും മദ്യവില്പനയിലൂടെ ലഭിച്ച 32970 രൂപയും കുമ്പള പൊലീസ് പിടികൂടി. വീടിന്റെ ബാത്റൂംചുമരിൽ ഉണ്ടാക്കിയ രഹസ്യ അറയിലാണ് മദ്യം സൂക്ഷിച്ചിരുന്നത്. പൊലീസ് സാനിധ്യം മനസിലാക്കി ഓടി രക്ഷപ്പെട്ട പ്രതിയെ പിന്നീട് പൊലീസ് പിടികൂടി. കോയിപ്പാടി സ്വദേശി അണ്ണി പ്രഭാകരൻ എന്ന് വിളിക്കുന്ന പ്രഭാകരൻ 59
ആണ് പിടിയിലായത്.
ജില്ലാപൊലീസ് മേധാവി ബി. വി.വിജയ ഭരത് റെഡ്‌ഡിയുടെ നിർദ്ദേശ പ്രകാരം എഎസ്പി ഡോ. എം. നന്ദഗോപൻ്റെ മേൽനോട്ടത്തിൽ കുമ്പള ഇൻസ്‌പെക്ടർ പി.കെ. ജിജീഷ് യുടെ നേതൃത്വത്തിൽ എസ് ഐ ശ്രീജേഷ്, എഎസ് ഐ സുരേഷ്, പൊലീസുകാരായ സുധീഷ്, രാജേഷ്, സബിത,ഡ്രൈവർ അജീഷ്, ജില്ലാ പൊലീസ് മേധാവിയുടെ സ്ക്വാഡു ചേർന്നാണ് റെയ്ഡ് നടത്തിയത്.
0 Comments