Ticker

6/recent/ticker-posts

ബേക്കൽ ബീച്ചിൽ അപകട റേസിംഗ്: വാഹനം പിടിച്ചെടുത്ത് പൊലീസ്

കാഞ്ഞങ്ങാട : ബേക്കൽ ബീച്ചിൽ അപകടകരമായ രീതിയിൽ റേസ് ചെയ്ത വാഹനം ബേക്കൽ പൊലീസ് പിടിച്ചെടുത്തു.
കെ എ 19 എം പി, 8894 നമ്പർ ഥാർ ജീപ്പാണ് ബേക്കൽ ഇൻസ്‌പെക്ടർ എം. വി. ശ്രീദാസും സംഘവും പിടികൂടിയത്. ഇന്ന് രാവിലെ ബീച്ചിൽ എത്തിയായിരുന്നു റേസിങ്. വിനോദസഞ്ചാരികൾ ധാരാളമെത്തുന്ന ബീച്ചിൽ ഇത് ഭീതിയും അപകടവും സൃഷ്ടിക്കുമെന്നതിനാലാണ് പോലീസ് നടപടി. ഓണം ഉൾപ്പെടെയുള്ള ആഘോഷ ദിവസങ്ങൾ മുന്നിൽക്കണ്ട് ജില്ലാ പൊലീസ് മേധാവി ബി. വി. വിജയ ഭരത് റെഡ്‌ഡ്ഡിയുടെ നിർദ്ദേശ പ്രകാരം ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ പരിശോധന കർശനമാക്കിയിരുന്നു. വരും ദിവസങ്ങളിലും ഇത്തരക്കാർക്കെതിരെ ശക്തമായ നപടിയുണ്ടാകും. പിടിച്ചെടുത്ത വാഹനം കോടതിയിൽ ഹാജരാക്കും. വാഹന ഉടമയ്ക്ക് നോട്ടീസും നൽകും. സിവിൽ പൊലീസ് ഓഫീസർമാരായ കെ. വിജിത്ത്, എം. സുധീഷ് എന്നിവരും  സംഘത്തിലുണ്ടായിരുന്നു.
Reactions

Post a Comment

0 Comments