നാല് ദിവസം മുൻപ് ദുബായിലെത്തിയ ബേക്കൽ സ്വദേശിയായ യുവാവ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. യുവാവിൻ്റെ വിയോഗം നാട്ടുകാരെ ഒന്നടങ്കം കണ്ണീരിലാക്കി. മൗവ്വലിലെ മുനീർ 48 ആണ് മരിച്ചത്.ഇന്ന് വൈകിട്ടോടെയാണ് നാട്ടിൽ മരണവാർത്തയെത്തിയത്.
ഏറെ കാലമായി
ദുബായിലെ ഉമ്മുൽ ഖുവനിൽ സമൂസ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു. ജോലി സ്ഥലത്ത്
കുഴഞ്ഞ് വിണതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ആറ് മാസം നാട്ടിലെത്തിയ
ശേഷം കഴിഞ്ഞ ദിവസം മടങ്ങിയതായിരുന്നു. പിതാവ്:
പരേതനായ മുഹമ്മദ് കുഞ്ഞി. മാതാവ്: ഫാത്തിമ.
0 Comments