Ticker

6/recent/ticker-posts

വിവാഹം കഴിഞ്ഞ് പത്ത് മാസത്തിനുള്ളിൽ അറുപത് കാരിക്ക് സ്ത്രീധന പീഡനം പൊലീസ് കേസെടുത്തു

കാഞ്ഞങ്ങാട് :വിവാഹം കഴിഞ്ഞ് പത്ത് മാസത്തിനുള്ളിൽ തന്നെ അറുപത് കാരിയെ സ്ത്രീധനമായവശ്യപെട്ട് പീഡിപ്പിച്ചെന്ന പരാതിയിൽ ഭർത്താവിനെതിരെ നീലേശ്വരം പൊലീസ് കേസെടുത്തു. പള്ളിക്കര സ്വദേശിനിയുടെ പരാതിയിൽ ചെറുവത്തൂർ മടിവയൽ സ്വദേശി ക്കെതിരെയാണ് കേസ്. കഴിഞ്ഞ വർഷം ജുലൈ 12 ന് മതാചാര പ്രകാരമായിരുന്നു വിവാഹം. ഇതിന് ശേഷം നീലേശ്വരം പള്ളിക്കരയിലെ ഭാര്യയുടെ വീട്ടിൽ താമസിക്കവെ പീഡിപ്പിച്ചെന്നാണ് പരാതി. കഴിഞ്ഞ മെയ് 9 വരെയുള്ള കാലയളവിൽ പീഡനം തുടർന്നെന്നും പരാതിയിൽ പറഞ്ഞു. കൂടുതൽ സ്വർണവും പണവും ആവശ്യപ്പെട്ട് ശാരീരികമായും മാനസികമായും പീഡിപ്പിച്ചതായും പറഞ്ഞു.
Reactions

Post a Comment

0 Comments