കാഞ്ഞങ്ങാട് : വീട്ടിനടുത്തുള്ള
തോട്ടിൽ വീണ
വയോധികൻ മരിച്ചു. ഇന്ന് ഉച്ചയോടെയാണ് സംഭവം.
ചിത്താരി ചേറ്റ് കുണ്ടിലെ കണ്ണൻ്റെ മകൻ കെ. നാരായണൻ 69 ആണ് മരിച്ചത്. ഇന്നലെ വീട്ടിൽ നിന്നും പോയ ശേഷം കാണാത്തതിനെ തുടർന്ന് അന്വേഷിച്ചപ്പോഴാണ് തോട്ടിൽ മരിച്ച നിലയിൽ കണ്ടത്. ബേക്കൽ പൊലീസ് ഇൻക്വസ്റ്റ് നടത്തി. ഭാര്യ: രമ. മക്കൾ: മനോജ്, രാജേഷ്, സുജിത. മരുമക്കൾ: രജി, അശോകൻ. സഹോദരി : അനിത.
0 Comments