കാഞ്ഞങ്ങാട് : അജാനൂർ പഞ്ചായത്തിൽ താമസമില്ലാത്തവർക്കും വോട്ട്. സി. പി. എമ്മിനും അജാനൂർ പഞ്ചായത്തിനുമെതിരെ കടുത്ത ആരോപണവുമായി മുസ്ലീം ലീഗ് രംഗത്ത് വന്നതിന് പിന്നാലെ മുസ്ലീം ലീഗിനെതിരെ ആരോപണവുമായി അജാനൂർ പഞ്ചായത്തും രംഗത്ത് വന്നു.പുതിയ 19-ാം വാർഡിൽ ഇട്ടമ്മലിൽ കോട്ടേഴ്സ് കേന്ദ്രീകരിച്ചു താമസം ഇല്ലാത്തവരുടെ വോട്ടുകൾ ചേർത്തതായി കണ്ടെത്തിയതായി മുസ്ലിം ലീഗ് വ്യക്തമാക്കി . ഇട്ടമ്മലിലെ പ്രാദേശിക മുസ്ലിം ലീഗ് നേതാവിന്റെ വാടക കെട്ടിടത്തിലും മറ്റു മൂന്ന് കെട്ടിടത്തിലുമാണ് അനധികൃതമായി വോട്ടുകൾ ചേർത്തതായി കണ്ടെത്തിയത്. മുൻ കാലങ്ങളിലൊ നിലവിലോ ഈ വോട്ട് ചേർത്തവർ കോർട്ടേസിൽ താമസം ഉണ്ടായിരുന്നില്ല എന്നാണ് ഉടമസ്ഥർ വ്യക്തമാക്കിയതെന്ന് ലീഗ് നേതാക്കൾ പറഞ്ഞു. അനധികൃത രേഖകളുണ്ടാക്കി വോട്ടുകൾ ചേർക്കാൻ കൂട്ട് നിന്ന ഉദ്യോഗസ്ഥൻ മാർക്കെതിരെ സമഗ്ര അന്വേഷണം നടത്തി കർശന നടപടി സ്വീകരിക്കണമെന്ന് പഞ്ചായത്ത് മുസ്ലിം ലീഗ് ആവശ്യപ്പെട്ടു. ഇതിനെതിരെ ജില്ലാ കലക്ടർക്ക് പരാതി നൽകിയിരിക്കുകയാണ് പഞ്ചായത്ത് മുസ്ലിം ലീഗ്. ഇട്ടമ്മൽ 15ാം വാർഡിൽ സന കോർട്ടേഴ്‌സിൽ കെട്ടിട നമ്പർ 19തിൽ ക്രമ നമ്പർ 923,924 സൽവ കുമാർ, പ്രദീജ 1105 സാനിയ ബി ധന്യൻ,1106 ആർ. വൈഷ്ണവി,1107 എം.വിഷ്ണു , 1108 നവീൻ ചന്ദ്രൻ,1109അശ്വന , പി .മസ്റത്ത് ക്വട്ടേഴ്‌സ് 1110 കെ.പി. അഭിജിത് ,1117 മഹിജ രാജൻ,1118 എ . കെ . ആദർശ് ,ഫർസാന ക്വാട്ടേഴ്സിൽ 926 ബേബി മാത്യു,927 സോണിയ ജോബി,928 ജോയൽ ബോബി,1111 പി .ബിന്ദു,1112 ബാബു പൊക്കൻ തുടങ്ങിയവരുടെ വോട്ടുകളാണ് അനധികൃതമായി ചേർത്തിട്ടുള്ളതെന്നാണ് ലീഗ് നേതൃത്വം നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്.കേരളത്തിലെ തൃശൂരിലും ബീഹാർ,കർണാടക,മഹാരാഷ്ട്ര ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ ദുരുപയോഗം ചെയ്ത് സംഘ പരിവാർ നടത്തിയ വോട്ട് ചോരി പദ്ധത്തിയുടെ തനിപ്പകർപ്പാണ് ഭരണാധികാരത്തിന്റെ മറവിൽ സിപിഎം അജാനൂരിൽ ചെയ്തിരിരിക്കുന്നതെന്ന് മുസ്‌ലിം ലീഗ് കുറ്റപ്പെടുത്തി. പുതുക്കിയ വാർഡ്അടിസ്ഥാനത്തിൽ വോട്ടർ പട്ടിക ക്രമീകരിച്ചപ്പോൾ അജാനൂർ ഒന്നാം വാർഡിൽ ഉൾപ്പെടേണ്ട ധാരാളം വോട്ടുകൾ 24 ആം വാർഡിൽ പെടുത്തിയത് മുസ്‌ലിം ലീഗ് ചൂണ്ടിക്കാട്ടിയത് ബോധ്യം വന്ന് അവ ക്രമവൽക്കരിക്കുമെന്ന് നോട്ടീസിറക്കിയ പഞ്ചായത്ത് സെക്രട്ടറി അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ പഴയ തെറ്റ് അതേപടി ആവർത്തിച്ചതിനെതിരെയും പഞ്ചായത്ത് മുസ്ലിം ലീഗ് ജില്ലാ കലക്ടർക്ക് പരാതി നൽകിയിട്ടുണ്ട്. ഭരണത്തിന്റെ ജനവിരുദ്ധത കാരണം തോൽവി മണക്കുന്ന ഇടതുപക്ഷം വാർഡ് വിഭജനത്തിലും വോട്ടർപട്ടികയിലും കൃത്രിമം കാണിച്ച് വളഞ്ഞ വഴിയിലൂടെ ജയിക്കാൻ നടത്തുന്ന ശ്രമത്തെ നിയമപരമായി ചെറുത്തു തോല്പിക്കുമെന്ന് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി പ്രസ്ഥാവിച്ചു. എന്നാൽ മുസ്ലീം ലീഗിൻ്റെ ആക്ഷേപത്തെ പഞ്ചായത്ത് ഭരണസമിതി തള്ളുന്നു. ഗൾഫിലേക്ക് താമസം മാറിയവരുടെ ഉൾപെടെ വോട്ടുകൾ ലീഗ് ചേർത്തതായാണ് ആരോപണം. ഇത്തരത്തിൽ നൂറിലേറെ വോട്ടുകൾ മുസ്ലീം ലീഗ് ചേർത്തിട്ടുണ്ടെന്നും ഇത് പുറത്ത് വിടുമെന്നും സി.പി.എം കേന്ദ്രങ്ങൾ പറഞ്ഞു.അജാനൂർ ഗ്രാമ പഞ്ചായത്തിൽ തേൽവി മുന്നിൽ കണ്ട് അനധികൃത വോട്ട് ചേർക്കാനുള്ള ശ്രമം പാളിയപ്പോൾ അടിസ്ഥാന രഹിതമായ ആരോപണവുമായി മുസ്ലീം ലീഗ് രംഗത്തെന്ന് അജാനൂർ പഞ്ചായത്ത് ഭരണസമിതി ആരോപിച്ചു.അജാനൂർ ഗ്രാമ പഞ്ചായത്തിൽ അനധികൃത വോട്ട് ചേർക്കാനുള്ള ശ്രമം പാളിയപ്പോൾ മുസ്ലീം ലീഗ് അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിക്കുകയാണ്. വോട്ട് ചേർക്കുന്ന പ്രവർത്തനത്തിൽ വളരെ സുതാര്യവും ശാസ്ത്രീയവുമായ പരിശോധനയാണ് അജാനൂർ ഗ്രാമ പഞ്ചായത്തിൽ നടന്നത്. എന്നാൽ വാർഡ് 1 മുക്കൂട്, വാർഡ് 6 ചിത്താരി, വാർഡ് 19 ഇട്ടമ്മൽ, വാർഡ് 20 അജാനൂർ കടപ്പുറം, വർഡ് 23 മല്ലികമാട് എന്നീ വാർഡുകൾ കേന്ദ്രീകരിച്ച് അനധികൃത വോട്ട് ചേർക്കാൻ മുസ്ലീം ലീഗ് ശ്രമിക്കുകയായിരുന്നു. ഒന്നാം വാർഡ് മുക്കൂടിൽ ലീഗ് നൽകിയ 46 അപേക്ഷകൾ പള്ളിക്കര പഞ്ചായത്തിൽ താമസക്കാരാണ്. മുസ്ലീം ലീഗിന് സ്വാധീനമുള്ള വാർഡ് 24 ബാരിക്കാടിൽ നിന്നും 20 വോട്ടുകൾ ചേർക്കാനും ശ്രമിച്ചു. ഗൾഫിൽ ഉള്ള ആളുകളുടെ അപേക്ഷ നൽകുകയും ആൾമാറാട്ടം നടത്തി വോട്ട് ചേർക്കാൻ ശ്രമിക്കുകയും ചെയ്തു. പിടിക്കപ്പെട്ടപ്പോൾ യൂത്ത് ലീഗ് നേതാവ് ബഹളം വെച്ച് ഒടുകയാണ് ഉണ്ടായത്. വാർഡ് 2 പാടിക്കാനത്ത് നിന്നും 23 വോട്ടുകൾ വാർഡ് 1 മുക്കൂടിൽ ഉദ്യോഗസ്ഥരെ കബളിപ്പിച്ച് തിരികികയറ്റിയിട്ടുമുണ്ട്. ഇതുമായി ബന്ധപ്പെട്ട് കലക്ടർക്ക് പരാതി നൽകിയിയിരിക്കുകയാണ്. വാർഡ് 6 ചിത്താരിയിൽ വാർഡ് 24 ബാരിക്കാട്ടിൽ നിന്നും ചേർക്കാൻ ശ്രമം നടത്തി. വാർഡ് 19 ഇട്ടമ്മലിൽ കാഞ്ഞങ്ങാട് മുൻസിപാലിറ്റിയിലെ ബല്ലാകടപ്പുറം വാർഡിൽ നിന്നും ചേർക്കാൻ ശ്രമിച്ചു. വാർഡ് 23 മല്ലികമാടിലേക്ക് വാർഡ് 22 പൊയ്യക്കരയിൽ നിന്ന് 42 വോട്ടുകൾ ചേർക്കാനും ശ്രമിച്ചു. ഇതെല്ലാം പിടിക്കപ്പെടുകയും അപേക്ഷകൾ നിരസിക്കുകയും ചെയ്തു. കൂടാതെ പരിശോധന കർശനമാക്കിയപ്പോൾ മുസ്ലിം ലീഗിൻ്റെ നേതൃത്വത്തിൽ നൽകിയ 457 അപേക്ഷകർ ഹാജരാക്കതെ മുങ്ങുകയും ചെയ്തു. അനധികൃത വോട്ട് ചേർക്കാനുള്ള ശ്രമം പരാജയപ്പെട്ടപ്പോൾ ഉണ്ടായ പ്രയാസം മറികടക്കാനാണ് ഇപ്പോൾ അടിസ്ഥാന രഹിതമായ ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത് . വാർഡ് വിഭജനം നടന്ന സമയത്തും ലീഗിന് അനുകൂലമായി വിഭജനം നടത്താൻ ജില്ലാ ലീഗ് നേതാവും മണ്ഡലം സെക്രട്ടറിയും ചേർന്ന് ഉദ്യോഗസ്ഥനെ സ്വാധീനിക്കാനും ശ്രമം നടത്തിയിരുന്നു. എങ്ങനെയെങ്കിലും പഞ്ചായത്ത് പിടിച്ചെടുക്കാൻ ആസൂത്രണം ചെയ്ത എല്ലാ ശ്രമവും പരാജയപ്പെട്ട പരിഭ്രാന്തിയിലാണ് മുസ്ലിം ലീഗ് അടിസ്ഥാനരഹിതമായ ആരോപണങ്ങളുമായി രംഗത്ത് വന്നിട്ടുള്ളതെന്ന് അജാനൂർ ഭരണ സമിതി പറഞ്ഞു.
0 Comments