Ticker

6/recent/ticker-posts

നിയന്ത്രണം വിട്ട ലോറി പത്ത് ബൈക്കുകളും വൈദ്യുതി പോസ്റ്റ് ഉൾപെടെ തകർത്തു വ്യാപക നാശനഷ്ടം

കാസർകോട്:നിയന്ത്രണം വിട്ട ലോറി പത്ത് ബൈക്കുകളും വൈദ്യുതി പോസ്റ്റ്, ഉപകരണങ്ങൾ ഉൾപെടെ തകർത്തു. വ്യാപക നാശനഷ്ടമുണ്ടായി ലക്ഷം രൂപയുടെ നഷ്ടം. ഇന്ന് രാവിലെ 6 ന് ദേശീയ പാതയിൽ ഏരിയാലിലാണ് അപകടം. മംഗലാപുരത്ത് നിന്നും ചരക്കു മായി കാസർകോട് ഭാഗത്തേക്ക് വന്ന നാഷണൽ പെർമിറ്റ് ലോറിയാണ് അപകടത്തിൽ പെട്ടത്. റോഡരികിൽ നിർത്തിയിട്ടിരുന്ന പത്ത് മോട്ടോർ ബൈക്കുകൾക്ക് മേൽ ലോറി പാഞ്ഞ് കയറി. പല വാഹനവും ലോറിക്കടിയിലായി. വൈദ്യുതി പോസ്റ്റ്, ഹൈവേ നവീകരണത്തിന് കരാർ എടുത്ത യു.എൽ.സി.സി. എസ് കമ്പനി സ്ഥാപിച്ച സിഗ്നൽ ലൈറ്റുകൾ, സൈൻ ബോർഡുകൾ, കണ്ണടകൾ, റീടൈനിംഗ് വാൾ എന്നിവ തകർന്നു. കമ്പനിക്ക് ഒരു ലക്ഷത്തി ആറായിരം രൂപയുടെ നഷ്ടം സംഭവിച്ചു. കരാർ കമ്പനി ജീവനക്കാരൻ മനീഷ് കുമാറിൻ്റെ പരാതിയിൽ ലോറി ഡ്രൈവർക്കെതിരെ കാസർകോട് പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments