Ticker

6/recent/ticker-posts

കാഞ്ഞങ്ങാട്ട് തനിച്ച് താമസിക്കുന്ന ആൾ അടുക്കളയിൽ തൂങ്ങി മരിച്ച നിലയിൽ

കാഞ്ഞങ്ങാട് : തനിച്ച് താമസിക്കുന്ന ആളെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ. കാഞ്ഞങ്ങാട് ബസ് സ്റ്റാൻഡിന് പിറക് വശം ദേവൻ റോഡിൽ ഗ്രോട്ടെക്കിന് സമീപത്തെ കൃഷ്ണകമ്മത്തിൻ്റെ മകൻ ദേവദാസ് കമ്മത്ത് 64 ആണ് മരിച്ചത്. ഇന്ന് വൈകീട്ട് താമസിക്കുന്ന വീട്ടിലെ അടുക്കളയിൽ കെട്ടി തൂങ്ങിയ നിലയിൽ കാണുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഭക്ഷണവുമായി വന്ന സഹോദരി വിളിച്ചിട്ടും വാതിൽ തുറന്നില്ല. തുടർന്ന് വാതിൽ പൊളിച്ച് അകത്ത് കടന്നപ്പോഴാണ് തൂങ്ങിയ നിലയിൽ കണ്ടത്. മൃതദേഹം ജില്ലാ ശുപത്രിയിൽ. നേരത്തെ കാഞ്ഞങ്ങാട്ട് ബാങ്കിൻ്റെ പിഗ്മിയായിരുന്നു.
Reactions

Post a Comment

0 Comments