കാഞ്ഞങ്ങാട് :
എലിവിഷം കഴിച്ച യുവതി മംഗലാപുരം കെ.എം.സി ആശുപത്രിയിൽ മരിച്ചു. ഇന്ന് രാവിലെ 10 മണിയോടെയാണ് മരണം. കാഞ്ഞങ്ങാട് ആർ.ഡി.ഒയുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷന് സമീപം മണ്ണൂർ ഹൗസിൽ തോമസ് സ്കറിയയുടെ മകൾ ടിൻസി 35 ആണ് മരിച്ചത്. മൃഗഡോക്ടർ ചെറു പുഴയിലെ ജിബിൻ്റെ ഭാര്യയാണ്.
21ന് വെള്ളരിക്കുണ്ടിലെ വീട്ടിൽ എലിവിഷം കഴിച്ച നിലയിൽ കാണുകയായിരുന്നു. ആദ്യം കാഞ്ഞങ്ങാട് ഐഷാൽ ആശുപത്രിയിലും പിന്നീട് മംഗലാപുരത്തേക്കും മാറ്റുകയായിരുന്നു. രണ്ട് മക്കൾ ഉണ്ട്. വെള്ളരിക്കുണ്ട് പൊലീസ് കേസെടുത്തു.
0 Comments