Ticker

6/recent/ticker-posts

ഗൃഹനാഥൻ വീടിന്റെ ജനാലയിൽ തൂങ്ങി മരിച്ച നിലയിൽ

നീലേശ്വരം :ഗൃഹനാഥനെ വീടിന്റെ ജനാലയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കിടപ്പ് മുറിയുടെ ജനാല കമ്പിയിൽ കെട്ടി മരിച്ച നിലയിൽ കാണുകയായിരുന്നു. കരിന്തളം കോയിത്തട്ടയിൽ വാടക വീട്ടിൽ താമസിച്ചു വന്നിരുന്ന ടി.ജെ. ജോർജ് 67 ആണ് മരിച്ചത്. ഇന്ന് രാവിലെ 9നും ഉച്ചക്ക് ഒരു മണിക്കും ഇടയിലുള്ള സമയത്താണ് സംഭവം. ഉച്ചക്കാണ് വീട്ടുകാർ കാണുന്നത്. നീലേശ്വരം പൊലീസ് ഇൻക്വസ്റ്റ് നടത്തി. ഭാര്യ നിർമ്മല. മക്കൾ: പ്രവീൺ, പ്രിൻസ്, പ്രിയ. മരുമകൻ: ജിതിൻ കല്യോട്ട്. ബന്തടുക്ക സ്വദേശിയാണ് ജോർജ്.
Reactions

Post a Comment

0 Comments