Ticker

6/recent/ticker-posts

സ്വകാര്യ ബസ് ഇടിച്ച ഓട്ടോറിക്ഷ മറിഞ്ഞു അഞ്ച് പേർക്ക് പരിക്ക്

പയ്യന്നൂർ :സ്വകാര്യ ബസ് ഇടിച്ച ഓട്ടോറിക്ഷ മറിഞ്ഞ് അഞ്ച് പേർക്ക് പരിക്കേറ്റു. പയ്യന്നൂർ എൽ.ഐ.സി ജംഗ്ഷനിൽ ഇന്ന് ഉച്ചയോടെയാണ് അപകടം.സെൻട്രൽ ബസാർ ഭാഗത്ത് നിന്നും മൂരികൊവ്വൽ ഭാഗത്തേക്ക് പോവുകയായിരുന്നു ഓട്ടോ . ബി . കെ . എം ജംഗ്ഷൻ ഭാഗത്ത് നിന്നും പെരുമ്പ ഭാഗത്തേക്ക്
ബൈപാസ് റോഡിലൂടെ
 പോവുകയായിരുന്ന പുലരി ബസ് ഇടിക്കുകയായിരുന്നു. നിയന്ത്രണം വിട്ട ഓട്ടോമറിയുകയും ചെയ്തു. ഓട്ടോ ഡ്രൈവർ വടക്കുമ്പാടിലെ എം.മുഹമ്മദിനും 60, നാല് യാത്രക്കാർക്കുമാണ് പരിക്കേറ്റത്. ബസ് ഡ്രൈവറുടെ പേരിൽ പയ്യന്നൂർ പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments