ഓംലെറ്റും പഴവും കഴിക്കുന്നതിനിടെ
തൊണ്ടയിൽ കുടുങ്ങി
യുവാവ് മരിച്ചു. ശ്വാസം കിട്ടാതെ വന്നതിനെ തുടർന്ന് ഉടൻ കാസർകോട് ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബദിയഡുക്ക ചുള്ളിക്കാനയിലെ വിൻസെൻ്റ് ഡിസൂസ 52 ആണ് മരിച്ചത്. ഇന്ന് വൈകീട്ട് 4.30 മണിയോടെയാണ് സംഭവം. വീടിന് നൂറ് മീറ്റർ അകലെയുള്ള തട്ടുകടയിൽ നിന്നും ഓംലെറ്റും ഒപ്പം പഴവും കഴിക്കുന്നതിനിടെ തൊണ്ടയിൽ കുടുങ്ങുകയും ശ്വാസതടസമുണ്ടാവുകയുമായിരുന്നു. പിതാവ് നേരത്തെ മരിച്ചു. അവിവാഹിതനായ യുവാവും മാതാവുമാണ് വീട്ടിലുണ്ടായിരുന്നത്. വെൽഡിംഗ് തൊഴിലാളിയായ വിൻസെന്റ് ഇന്ന് ഞായറാഴ്ച അവധിയായതിനാൽ വീട്ടിൽ തന്നെ ഉണ്ടായിരുന്നു. ഭക്ഷണം കഴിക്കാൻ മാതാവ് പറഞ്ഞപ്പോൾ ഇപ്പം വരാമെന്ന് പറഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങിയതായിരുന്നു. ബദിയഡുക്ക പൊലീസ് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.
0 Comments