ഇന്ന് പുലർച്ചെ പാലക്കുന്ന് സംസ്ഥാന പാതയിലാണ് അപകടം. കാഞ്ഞങ്ങാട് ഭാഗത്തേക്ക് ടയർ ലോഡുമായി വരികയായിരുന്ന ലോറി കാസർകോട് ഭാഗത്തേക്ക് സഞ്ചരിച്ച ഫോർച്യൂണർ കാറിൽ ഇടിച്ച ശേഷം നിയന്ത്രണം വിട്ട് റോഡിൽ തലകീഴായി മറിയുകയായിരുന്നു. കാറിൻ്റെ മുൻഭാഗവും തകർന്നു. ഓഡിറ്റോറിയത്തിന് സമീപത്തായാണ് അപകടം. ബേക്കൽ പൊലീസ് സ്ഥലത്തെത്തി.
0 Comments