കാഞ്ഞങ്ങാട് :....നാടെങ്ങും ഓണാഘോഷത്തിന്റെ തിരക്കിലാണ്....ഓണചന്തകളും.... പൂക്കളും.... ഓണാക്കോടിയും.... ഓണാസദ്യ.... അങ്ങനെ ഒരുക്കങ്ങൾ.... തകൃതി ആയി നടക്കുന്നു... ക്ലബ്ക്കലും. വ്യാപാരസ്ഥാപനങ്ങളും.. സ്കൂളുകളും... എല്ലായിടത്തും ഓണാഘോഷംപരിപാടികളുടെ തിരക്കാണ്.... അബുദാബി പോർട്ട് ന്റെ കീഴിലുള്ള ജി.എഫ്.എസ് എന്ന ഷിപ്പിങ് കമ്പനിയിൽ കണ്ടെയ്നർ ഷിപ്പിൽ കാഞ്ഞങ്ങാട് സ്വദേശികളായ ഒരു കൂട്ടം യുവാക്കളുടെ നേതൃത്വത്തിലും ഓണാഘോഷം ഗംഭീരമായി നടത്തി. ആകെ 30 തൊഴിലാളികളാണ് കപ്പലിൽ ഉള്ളത്. ഇതിൽ 24 മലയാളികൾ. ചൈനയിൽ നിന്നും ഏകദേശം 1500 വാഹനങ്ങളുമായി ജപൽ അലി പോർട്ട് ലക്ഷ്യമാക്കി നീങ്ങുന്ന കപ്പലിലാണ് കാണാഘോഷം. ട്രക്ക്, ബസ്, കാർഅങ്ങനെ 1500 ഓളം വാഹനങ്ങളുമായി കടലിന്റെ പല ഭാവങ്ങളിലൂടെ യാത്ര തുടരുമ്പോൾ കപ്പലിൻ്റെ വിശാലമായ ഉമ്മറത്ത് പൂക്കളിട്ടും മാവേലി വേഷം കെട്ടിയും ആയിരുന്നു ആഘോഷം ഗംഭീരമാക്കിയത്. നാട്ടിലുള്ളപ്പോൾ എല്ലാ ആഘോഷവും ജാതി മത ദേശ ഭേദമന്യേ ഒരു കുടുംബമായി ആഘോഷിക്കാറുള്ളവരാണിവർ. നമ്മുടേതായ രീതിയിൽ ഓണം എങ്ങനെ ആഘോഷിക്കാം എന്ന ചർച്ചകളിലാണ് ഓണാസദ്യ, ഒണക്കളികൾ വിവിധ കലാപരിപാടികൾ കപ്പലിൽ നടത്താമെന്ന് ക്യാപ്റ്റൻ അക്ഷയ്,ചീഫ് എഞ്ചിനീയർ സുരേന്ദ്രനും പറഞ്ഞത്. തിരുവോണദിവസം ഓണ സദ്യക്കുള്ള വിഭവങ്ങളുടെ ലിസ്റ്റ് ചീഫ് ഓഫീസർ ശ്രീജിത്തിന്റെ നേതൃത്വത്തിൽ തയ്യാറാക്കി. പടന്നക്കാടെ ബാബുചീഫ് കുക്ക് ഭക്ഷണത്തിൻ്റെ ചുമതല ഏറ്റെടുത്തു. വാഴ ഇല മുതൽ ഉപ്പേരി ശർക്കര, മൂന്ന് തരം പായസം അങ്ങനെ എല്ലാം അന്ന് റെഡിയാവും. ചീഫ് ഓഫീസർ ശ്രീജിത്ത്, സെക്കന്റ് എഞ്ചിനീയർ ബിബിൻ ബേബി, ബോസൻ മഹേഷ് എന്നിവരുടെ നേതൃത്വത്തിൽ കമ്പവലി, സുന്ദരിക്ക് പൊട്ടുതൊടൽ, ഉറിയാടി തുടങ്ങിയ കലാപരിപാടികൾ നടക്കും .അലങ്കര ജോലിയുടെ ചുമതല ഇലക്ട്രിക് ഓഫീസർ അക്ഷയ് ആണ്. എല്ലാവർക്കും വെള്ളമുണ്ട് , പൂക്കൾ എന്നിവ ഓർഡർ ചെയ്തു കഴിഞ്ഞു. ജോലിസമർദ്ദ മുണ്ടെങ്കിലും ഓണ സദ്യ ഉണ്ണാൻ കാത്തിരിക്കുകയാണ് നടുകട ലിൽ ഇവർ . യാത്ര തുടരുകയാണ് അവർ...
0 Comments