മോട്ടോർ ബൈക്ക്
ഇടിച്ച് വഴിയാത്രക്കാരായ രണ്ട് പേർ മരിച്ചു. പെരുന്തട്ട മാപ്പാടിച്ചാൽ ഇന്നലെ രാത്രി 10 ന് ആണ് അപകടം. എരമം നോർത്തിലെ ചന്തു നമ്പ്യാരുടെ മകൻ എം. എം. വിജയൻ 50, പാടാച്ചേരി കൊളുമ്മൽ പി.പി രാഘവൻ്റെ മകൻ പി.കെ. രതീഷ് 45 എന്നിവരാണ് മരിച്ചത്. തൗവറഭാഗത്ത് നിന്നും വന്ന ബൈക്ക് ഇടിക്കുകയായിരുന്നു. രണ്ട് പേരെയും പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ബൈക്ക് ഓടിച്ച ശ്രീതുലിനെതിരെ പെരിങ്ങോം പൊലീസ് കേസെടുത്തു.
0 Comments