Ticker

6/recent/ticker-posts

പടന്നക്കാട് ആശുപത്രി ഉപകരണങ്ങൾ അക്രമത്തിൽ തകർന്നു ലക്ഷം നഷ്ടം ആറ് പേർക്കെതിരെ കേസ്

കാഞ്ഞങ്ങാട് : പടന്നക്കാട് ചികിത്സക്കെത്തിയ യുവാക്കളെയും ഒപ്പമുണ്ടായിരുന്ന യുവാവിനെയും ആക്രമിക്കുന്നതിനിടെ
ആശുപത്രി ഉപകരണങ്ങൾ അക്രമത്തിൽ തകർന്നു. ലക്ഷം രൂപയുടെ നഷ്ടം. ആശുപത്രി അധികൃതരുടെ പരാതിയിൽ ആറ് പേർക്കെതിരെ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു. പടന്നക്കാട്ടെ ലൂമിയർ ക്ലിനിക്കിലെ ഉപകരണങ്ങളാണ് തകർത്തത്. ആശുപത്രി സൂപ്പർവൈസർ കൊവ്വൽ പള്ളിയിലെ എം.പി. അഷറഫിൻ്റെ പരാതിയിൽ കണ്ടാലറിയുന്ന ആറു പേർക്കെതിരെയാണ് ഇന്ന് കേസെടുത്തത്. ക്ലിനിക്കിന് ഉള്ളിലെ ഫാർമസിക്ക് സമീപം വച്ച് കണ്ടാലറിയാവുന്ന പ്രതികൾ ചേർന്ന് ചികിൽസക്കായി വന്ന അബ്ദുൾ സഹദിൻ്റെ കൂട്ടുകാരെ ആക്രമിക്കുന്ന സമയം ക്ലിനിക്കിൻ്റെ പ്രവർത്തനം തടസപെടുത്തുകയും ക്ലിനിക്കിൻ്റെ ഉപകരണങ്ങൾ നാശനഷ്ടം വരുത്തിയതിൽ ഒരു ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്ന പരാതിയിലാണ് കേസ്.
Reactions

Post a Comment

0 Comments