Ticker

6/recent/ticker-posts

കാണാതായ യുവാവിൻ്റെ ബൈക്ക് പാലത്തിന് മുകളിൽ ഹെൽമറ്റ് പുഴയിൽ

കാഞ്ഞങ്ങാട് :കാണാതായ യുവാവിൻ്റെ മോട്ടോർ
ബൈക്ക് പാലത്തിന് മുകളിൽ നിർത്തിയിട്ട നിലയിൽ കണ്ടെത്തി. ഹെൽമറ്റ് പുഴയിലും കണ്ടെത്തി.
 കോടോം തടിയൻ വളപ്പിലെ കഴുങ്ങിനടി ബാലകൃഷ്ണൻ്റെ മകൻ ബി.സജിത്ത് ലാലിന്റെ 25 ഇരുചക്ര വാഹനം ഇന്ന് ഉച്ചയോടെ പെരിയ ആയം കടവ് പാലത്തിൽ കണ്ടെത്തിയത്. ഹെൽമററ് പുഴയിൽ കണ്ടതോടെ എസ്.ഐ സവ്യസാചിയുടെ നേതൃത്വത്തിൽ ബേക്കൽ പൊലീസ് സ്ഥലത്തെത്തി. ഫയർഫോഴ്സും നാട്ടുകാരും പുഴയിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. എന്നാൽ യുവാവ് പുഴയിൽ വീണോ ചാടിയിട്ടുണ്ടോയെന്നതിന് വ്യക്തതയില്ല.
ബൈക്കും ഹെൽമറ്റും കണ്ടതാണ് സംശയത്തിനിടയാക്കിയിട്ടുള്ളത്.
 ഇന്നലെ രാവിലെ പെരിയയിലെ ടൊയോട്ട കമ്പനിയിൽ ജോലിക്ക് പോകുന്നുവെന്ന് പറഞ്ഞ് പോയ ശേഷം യുവാവിനെ കാണാതാവുകയായിരുന്നു. തുടർന്ന് പിതാവ് രാജപുരം പൊലീസിൽ പരാതി നൽകുകയും കേസെടുക്കുകയും ചെയ്തിരുന്നു.
Reactions

Post a Comment

0 Comments